Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 9:31 am

Menu

Published on January 10, 2019 at 3:30 pm

മിഖായേൽ ടീസർ പുറത്തിറങ്ങി

nivin-pauly-mikhael-official-teaser-unni-mukundan

ചരിത്ര വിജയമായ കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളി നായകനാകുന്ന മിഖായേലിന്റെ ടീസർ പുറത്തിറങ്ങി. നിവിന്‍ പോളിയുടെ മാസ് ആക്‌ഷൻ അവതാരമാണ് ട്രെയിലറിന്റെ ആകർഷണം. ഉണ്ണി മുകുന്ദൻ വില്ലൻ വേഷത്തിലെത്തുന്നു. സിനിമയുടെ രണ്ടാമത്തെ ടീസർ ആണിത്. പഞ്ച് ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ട്രെയിലറിൽ കാണാം.

ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിർമാണം. സിനിമയുടെ തിരക്കഥയും ഹനീഫ് തന്നെ. നേരത്തെ മമ്മൂട്ടി നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം അബ്രഹാമിന്റെ സന്തതികളുടെ തിരക്കഥയും ഹനീഫ് തന്നെയായിരുന്നു. ഗാര്‍ഡിയൻ എയ്ഞ്ചല്‍ എന്ന ടാഗ് ലൈനോടെയാണ് മിഖായേല്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇതെന്ന് പ്രത്യേകത കൂടിയുണ്ട്. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന മിഖായേല്‍ ഫാമിലി ചിത്രമാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News