Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ മലയാള സിനിമയിലെ നിത്യ സംഭാവങ്ങളാണ് ഹോളിവുഡ്, കൊറിയന്‍ പടങ്ങളില്‍ നിന്ന് അടിച്ചുമാറ്റി സിനിമയെടുക്കുന്നത്. ചില നടന്മാര് ഇത്തരം അബദ്ധങ്ങളില്‍ കഥയറിയാതെ ചെന്നുചാടാറുണ്ട്.എന്നാൽ മലയാളത്തിന്റെ ഭാഗ്യതാരമായ നിവിന്‍ പോളിയ്ക്ക് അങ്ങനെ ഒരു അബദ്ധം പറ്റിയിട്ടില്ല.പക്ഷെ നിവിൻ പോളിയും ഇത്തരമൊരു അബദ്ധത്തിൽ ചെന്ന് ചാടിയേനെ.നിവിന്റെ ഭാര്യയാണ് ഇതിൽ നിന്നും നിവിനെ രക്ഷപ്പെടുത്തിയത് .സംഭവം ഇതാണ്,ഒരിക്കല്‍ നിവിന്‍ പോളിയോട് ഒരാള്‍ ഒരു കഥ വന്ന് പറഞ്ഞു. നടന് അത് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു.കഥ ഇഷ്ടപ്പെട്ടതുകൊണ്ട് നിവിന്‍ അത് ഭാര്യ റീനയുമായി സംസാരിച്ചു. അപ്പോള്‍ ഭാര്യയാണ് അത് കൊറിയന്‍ പടമാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോള്‍ തന്നെ നിവിന്‍ അവരെ വിളിച്ച് കാര്യം പറയുകയും ചെയ്തുവെന്നാണറിയുന്നത്.സംഭവമെന്തായാലും പറ്റിപ്പോകാമായിരുന്ന ഒരു അബദ്ധത്തില്‍ നിന്ന് നിവിന്‍ പോളിയെ ഭാര്യ രക്ഷിച്ചു എന്ന് പറയാം.