Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : രാജീവ് രവി സംവിധാനം ചെയ്ത പുതിയ ചിത്രം ‘ഞാന്‍ സ്റ്റീവ് ലോപസി’ലെ ഗാനം പുറത്തിറങ്ങി. പ്രമുഖ കവി അന്‍വര്‍ അലി എഴുതി ഷഹബാസ് അമന് സംഗീതം നല്കി സിദ്ധാര്‍ത്ഥ് മേനോൻ ആലപിച്ച ‘തെരുവുകള്‍ നീ’ എന്ന ഗാനമാണ് യൂ ട്യൂബിലൂടെ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഫഹദ് ഫാസിലിൻറെ അനുജൻ ഫർഹാൻ ഫാസിൽ നായകനായ ചിത്രത്തിൽ നടൻ കൃഷ്ണ കുമാറിൻറെ മകൾ അഹാനയാണ് നായികയായെത്തുന്നത്. ഇവർ തമ്മിലുള്ള തമ്മിലുള്ള പ്രണയമാണ് ‘തെരുവുകള്‍ നീ’ എന്ന ഗാനത്തിൻറെ പശ്ചാത്തലം. ചിത്രത്തിൻറെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബി.അജിത്കുമാറും ഗീതു മോഹന്‍ദാസും ചേർന്നാണ്. അടുത്ത മാസം 8 ന് ചിത്രം തിയേറ്ററുകളിലെത്തും.
–
Leave a Reply