Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:06 pm

Menu

Published on June 11, 2013 at 7:35 am

അവിവാഹിതരായ പെണ്‍കുട്ടികൾ മൊബൈൽ ഫോണ്‍, ജീൻസ് എന്നിവ ഉപയോഗിക്കരുത്-ബി.ജെ.പി എം.പി

no-cellphones-for-unmarried-girls-no-jeans-for-women-bjp-mp

ഇൻഡോർ: അവിവാഹിതരായ പെണ്‍കുട്ടികൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കരുതെന്നും സ്ത്രീകൾ ജീൻസ് ധരിക്കരുതെന്നും ബി.ജെ.പി രാജ്യസഭ അംഗവും മധ്യപ്രദേശ്‌ പാർട്ടി വൈസ് പ്രസിഡന്റുമായ രഘുനന്ദൻ ശർമ്മ അഭിപ്രായപെട്ടു.സ്ത്രീകൾക്കു നേരെ നടക്കുന്ന അക്രമങ്ങൾ ഒരു പരുതി വരെ ഇതുകൊണ്ട് തടയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥിനികൾ അമിതമായി ഫോണ്‍ ഉപയോഗിക്കുനതിനാൽ ആപത്തുകൾ അറിഞ്ഞു കൊണ്ട് വിളിച്ചുവരുത്തുന്നതാനെന്നും ജീൻസ് വിദേശ സംസ്ക്കാരമാണെന്നും, അത് ഇന്ത്യക്കാർക്ക് യോജിച്ചതലെന്നും അദ്ദേഹം അഭിപ്രായപെട്ടു. ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും ബി.ജെ.പി-ക്ക് ഇതിൽ പങ്കിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനെതിരെ സ്ത്രീപക്ഷ സംഘടനകൾ പ്രതികരിച്ചു. ഇത് പണ്ടത്തെ കാലമലെന്നും അന്നത്തെ പോലെ ജീവിക്കാൻ പറയുന്നത് ശരിയല്ലെന്നും നാഷണൽ കമ്മീഷൻസ് ഫോർ വൊമെൻ ചെയർപേഴ്സൻ മമത ശർമ്മ പറഞ്ഞു. രഘുനന്ദൻ ശർമ്മയും ബി.ജെ.പിയും പരസ്യമായി ഈ വിഷയത്തിൽ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News