Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 11:19 am

Menu

Published on September 16, 2013 at 4:14 pm

കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡിയില്ല

no-diesel-subsidy-for-k-s-r-t-c

കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമുണ്ടെങ്കില്‍ അത് നികത്താന്‍ നിരക്ക് കൂട്ടുന്നത് ഉള്‍പ്പടെയുള്ള മറ്റ് മാര്‍ഗങ്ങള്‍ പരിഗണിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.

സുപ്രീംകോടതി ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കി ജനവരി 17 നാണ് ഉത്തരവ് പുറത്തിറക്കിയത്. രാജ്യത്ത് ആവശ്യമുള്ളതിന്റെ 83 ശതമാനം ഡീസലും ഇറക്കുമതി ചെയ്യുകയാണെന്ന് ഒ.എന്‍.ജി.സി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ഡീസലിന്റെ നിരക്ക് കൂട്ടുന്നതിനനുസരിച്ച് യാത്രാനിരക്ക് വര്‍ധിപ്പിക്കാനും കഴിയില്ലെന്ന്, സബ്‌സിഡി പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കെ.എസ്.ആര്‍.ടി.സി. വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News