Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 6:57 pm

Menu

Published on June 7, 2019 at 4:20 pm

നിപ്പ ബാധിച്ച വിദ്യാർഥിയുടെ സ്ഥിതി മെച്ചപ്പെട്ടു

no-nipah-for-six-patients

കൊച്ചി: നിപ്പ സംശയത്തെത്തുടർന്ന് കളമശേരിയിലെ എറണാകുളം മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുള്ള 8 പനിബാധിതരിൽ 7 പേർക്കും നിപ്പ ഇല്ലെന്നു പുണെ വൈറോളജി ലാബിന്റെ സ്ഥിരീകരണം. െവെകി ഇവിടെ പ്രവേശിപ്പിച്ച ഒരാളുടെ സ്രവ സാംപിൾ പുണെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഫലം ഇന്നു ലഭിക്കും. ആദ്യം രോഗം ബാധിച്ച വിദ്യാർഥിയെ ചികിത്സിച്ച 2 നഴ്സുമാരും സുഹൃത്തും ഉൾപ്പെടെയുള്ളവരാണു െഎസലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളത്.

നിപ്പ വൈറസിന്റെ വ്യാപനം പഠിക്കാൻ കേന്ദ്രപങ്കാളിത്തത്തോടെയുള്ള ഗവേഷണം ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അവലോകന യോഗത്തിനു ശേഷം പറഞ്ഞു. രോഗനിർണയം വേഗത്തിലാക്കാൻ കേരളത്തിൽ പുണെ മാതൃകയിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അനുവദിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നു മന്ത്രി കെ.കെ.ശൈലജയും അറിയിച്ചു. ഇതിനായി ഡൽഹിക്കു പോകും.

നിപ്പ ബാധിച്ചു സ്വകാര്യ ആശുപത്രിയിലുള്ള വിദ്യാർഥിയുടെ സ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. സാധാരണനിലയിലുള്ള ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടുണ്ട്. വിട്ടുവിട്ടുള്ള പനിയും ഇടയ്ക്കുള്ള ഓർമക്കുറവും കൂടി മാറാനുണ്ട്. ബന്ധുക്കളുമായി വിദ്യാർഥി ഇന്റർകോം മുഖേന സംസാരിച്ചതായും അധികൃതർ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News