Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:22 am

Menu

Published on September 7, 2013 at 10:58 am

ലഡാക്കില്‍ ചൈന അധിനിവേശം നടത്തിയിട്ടില്ല : എ.കെ. ആന്‍റണി

no-territory-ceded-to-china-antony-says

ന്യൂദല്‍ഹി:ഇന്ത്യയിലേക്ക്‌ ചൈനീസ് സേന അധിനിവേശം നടത്തിയിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്‍റണി. കാലാവസ്ഥ മോശമായതിനാല്‍ അതിര്‍ത്തിയോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ ലഡാക് മേഖലയുടെ ഒരു ഭാഗം ഒറ്റപ്പെട്ടു പോയിരുന്നു. ഇന്ത്യയുടെ മണ്ണ്‌ ചൈനക്ക് വിട്ടു കൊടുക്കുന്ന പ്രശ്നമില്ലെന്ന് ആന്‍റണി വ്യക്തമാക്കി. ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രതിരോധ മന്ത്രി.ഇന്ത്യന്‍ ഭൂപ്രദേശത്തെ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് പ്രതിരോധ മന്ത്രി വിശദീകരണം നല്‍കണമെന്നും വിഷയം പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യണമെന്നും ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ വ്യാഴാഴ്ച ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

ലഡാക്കിലെ ഇന്ത്യന്‍ ഭൂപ്രദേശത്ത് ചൈനീസ് സേന കൈയേറ്റം നടത്തിയതായി റാകിനല മേഖലയില്‍ പട്രോളിങ് നടത്തിയ ഇന്തോ-ടിബറ്റല്‍ ബോര്‍ഡ് പൊലീസാണ് കണ്ടത്തെിയത്. അതിര്‍ത്തിയില്‍ നിന്ന് 1,819 കിലോമീറ്റര്‍ ഉള്ളിലേക്ക് കയറി, ഇന്ത്യയുടെ അധീനതയിലുള്ള 640 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ചൈന കൈയേറിയത്. കൂടാതെ, ദൗലത്ത്ബാഗില്‍ താല്‍കാലിക സൈനിക താവളം ചൈന നിര്‍മ്മിക്കുകയും ചെയ്തു. നയതന്ത്ര, സൈനിക ഇടപെടലിനെ തുടര്‍ന്ന് മേഖലയില്‍ നിന്ന് ചൈനീസ് സേന പിന്നീട് പിന്മാറി.ഇപ്പോള്‍, ഇന്തോ-ടിബറ്റല്‍ ബോര്‍ഡ് പൊലീസിന്റെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് ഭൂപ്രദേശം.

Loading...

Leave a Reply

Your email address will not be published.

More News