Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 11:16 pm

Menu

Published on October 9, 2015 at 5:20 pm

സമാധാനത്തിനുള്ള നൊബേല്‍ ടുണീഷ്യന്‍ സംഘടനക്ക്

nobel-peace-prize-2015-goes-to-tunisian-civil-society-groups

സ്‌റ്റോക്ക്‌ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം ടുണീഷ്യന്‍ സംഘടനയായ നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റിന് ലഭിച്ചു. മുല്ലപ്പൂ വിപ്ലവത്തിന് തുടക്കമിട്ട ജനാധിപത്യസമരത്തിന്റെ പേരിലാണ് സമ്മാനം.നാല് സംഘടനകളുടെ കൂട്ടായ്മയാണിത്.പോപ്പ് ഫ്രാന്‍സിസ്, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ അടക്കം 273 അംഗ നാമനിര്‍ദേശത്തില്‍ നിന്നാണ് നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റിനെ നൊബേലിനായി തെരഞ്ഞെടുത്തത്. രാഷ്ട്രീയ അരാജകത്വവും ആഭ്യന്തര കലാപങ്ങളും പൊറുതി മുട്ടിച്ചിരുന്ന ടുണീഷ്യയില്‍ ജനാധിപത്യ വ്യവസ്ഥതി തിരികെ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് നാഷ്ണല്‍ ഡയലോഗ് ക്വാര്‍ട്ടെട്ട് രൂപീകരിച്ചത്. 68 സന്നദ്ധ സംഘടനകളും 205 വ്യക്തികളും അടക്കം 273 നോമിനേഷനുകളാണ് ഇത്തവണ നോബേല്‍ സമാധാന പുരസ്‌കാരത്തിനായി പരിഗണിച്ചത്.ഇന്ത്യക്കാരനായ കൈലേഷ് സത്യാര്‍ത്ഥി വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സായി എന്നിവര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News