Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 2:47 pm

Menu

Published on October 19, 2016 at 10:35 am

ലക്ഷ്യം ജിയോയെ തകർക്കുക തന്നെ… എയര്‍ടെല്ലിന് 4ജി കരുത്തേകാന്‍ നോക്കിയയുടെ കൈത്താങ്ങ്; 3,350 കോടി രൂപയുടെ കരാർ…!!

nokia-to-help-bharti-airtel-to-expand-4g-network-in-india

ന്യൂഡല്‍ഹി: രാജ്യത്തെ കമ്പനിയുടെ 4ജി നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നത് എയര്‍ടെല്ലും നോക്കിയയും കൈകോര്‍ക്കുന്നു.രാജ്യത്തെ ടെലികോം മേഖലയില്‍ മികച്ച 4ജി സേവനം ലഭ്യമാക്കാനുള്ള 3350 കോടി രൂപയുടെ കരാറിലാണ് ഇരുവരും ഒപ്പുവെച്ചത്.കരാര്‍ അനുസരിച്ച് ഒമ്പത് സര്‍ക്കിളുകളിലെ 4ജി നെറ്റവര്‍ക്കാണ് വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഗുജറാത്ത്, ബീഹാര്‍,ഉത്തര്‍പ്രദേശ്(കിഴക്ക്) എന്നീ മൂന്ന് പുതിയ സര്‍ക്കിളുകളും മുംബൈ, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, കേരള എന്നീ നിലവിലുള്ള ആറ് സര്‍ക്കിളുകളുമാണ് ഒമ്പത് സര്‍ക്കിളുകളില്‍ ഉള്‍പ്പെടുക.

കൂടുതല്‍ മെച്ചപ്പെട്ട കവറേജും അതിവേഗ മൊബൈല്‍ ഇന്റര്‍നെറ്റ് ആക്‌സസും യൂസര്‍മാര്‍ക്ക് ലഭ്യമാക്കുകയാണ് കരാറിലൂടെ കമ്പനിയുടെ ലക്ഷ്യം. എട്ട് സര്‍ക്കിളുകളില്‍ എയര്‍ടെല്‍ 3ജി നെറ്റ്‌വര്‍ക്ക് വിപുലമാക്കാനും കരാര്‍ പ്രകാരം ധാരണയുണ്ട്.

എയര്‍ടെല്ലുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതിന്റെ ദീര്‍ഘകാല ചരിത്രം തങ്ങള്‍ക്കുണ്ടെന്നാണ് നോക്കിയയുടെ പ്രതികരണം. നെറ്റ്‌വര്‍ക്ക് വിപുലീകരണം വഴി, യൂസര്‍മാരുടെ ആവശ്യത്തിന് ഉതകുംവിധത്തിലുള്ള കവറേജും ഡേറ്റ വേഗതയും നല്‍കാന്‍ എയര്‍ടെല്ലിന് കഴിയുമെന്ന് നോക്കിയ ഇന്ത്യ മാര്‍ക്കറ്റിങ് തലവന്‍ സഞ്ജയ് മാലിക്ക് പ്രതികരിച്ചു.

രാജ്യത്ത് 4ജി തരംഗമുയര്‍ത്തി ആകര്‍ഷകമായ ഓഫറുകളുമായെത്തിയ റിലയന്‍സ് ജിയോയെ എതിരിടുകയെന്ന ലക്ഷ്യവും നോക്കിയുമായുള്ള കരാറിലൂടെ എയര്‍ടെല്‍ ലക്ഷ്യമിടുന്നുണ്ട്. ജിയോയുടെ ആവര്‍ഭാവത്തോടെ ഉടലെടുത്ത ‘ഡേറ്റാ താരിഫ് യുദ്ധം’ ഇനിയും അവസാനിച്ചിട്ടില്ല. ജിയോ വന്‍ ഓഫറുകള്‍ അവതരിപ്പിച്ചതോടെ എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ടെലികോം കമ്പനികളെല്ലാം തന്നെ ഡേറ്റാ നിരയ്ക്ക് കുറയ്ക്കാനും പുതിയ ഓഫറുകള്‍ നല്‍കാനും മുന്നിട്ടുവന്നിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News