Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ധോണി ഹിന്ദു മതവികാരം വൃണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി ആന്ധ്രയിലെ പ്രാദേശിക വിഎച്ച്പി നേതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ആന്ധ്രാ പ്രദേശിലെ അനന്ത്പൂര്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ധോണിയെ പോലുള്ള സെലിബ്രിറ്റികള്‍ ആളുകളുടെ മതവികാരം വ്രണപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതം ചിന്തിക്കണമായിരുന്നെന്നും പ്രശ്‌നങ്ങള്‍ മനസിലാക്കാതെ പണ സമ്പാദനത്തിനായി താരങ്ങള്‍ ശ്രമിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. 2013 ഏപ്രിലില്‍ പുറത്തിറങ്ങിയ ബിസിനസ് ടുഡെ മാസികയുടെ കവര്‍ചിത്രമായാണ് മഹാവിഷ്ണുവിന്റെ വേഷത്തില്‍ ധോണിയുടെ ചിത്രം അച്ചടിച്ചു വന്നിരുന്നത്. ഹിന്ദു സംഘടനാ നേതാക്കള്‍ നല്‍കിയ പരാതിയില്‍ ഐ.പി.സി 295,34 വകുപ്പുകള്‍ പ്രകാരമാണ് ധോണിക്കെതിരെ കേസെടുത്തത്. വിദേശപര്യടനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലുള്ള ധോണി ജനുവരി 31നാണ് ഇന്ത്യയില്‍ തിരിച്ചെത്തുക.
–
–
Leave a Reply