Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2026 7:28 pm

Menu

Published on November 1, 2016 at 2:09 pm

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

non-subsidised-lpg-cylinder-price-hiked-by-rs-38-50-cost-in-delhi-to-be-rs-529

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത എൽ.പി.ജി സിലിണ്ടറിന്‍റെ വില 37.50 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന്‍റെ വില രണ്ട് രൂപയും വര്‍ധിപ്പിച്ചു. 14.2 കിലോഗ്രാം സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്‍റെ വില ഡല്‍ഹിയില്‍ 529.50 രൂപയായി. കൊല്‍കത്തയില്‍ 551ഉം മുംബൈയില്‍ 538.50 രൂപയുമായി.

സബ്‌സിഡിയുള്ള സിലിണ്ടറിന്‍റെ വില ഡല്‍ഹിയില്‍ 430.64 രൂപയായാണ് വര്‍ധിച്ചത്. കൊല്‍ക്കത്തയില്‍ 432.64ഉം മുംബൈയില്‍ 460.27ഉം ചെന്നൈയില്‍ 418.14രൂപയുമാണ് വില.മാസംതോറും നടക്കുന്ന അവലോകനയോഗത്തിലാണ് വില വര്‍ദ്ധന തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധനയ്ക്ക് അുസരിച്ചാണ് പാചക വാതക വിലയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News