Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് വില കുറച്ചു. 104 രൂപയാണ് കുറച്ചത്. ആധാര്‍ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവര്‍ക്ക് പാചകവാതക സിലിണ്ടറിന് ഇനി മുതല്‍ 622 രൂപ ഗ്യാസ് ഏജന്‍സിയില്‍ അടച്ചാല്‍ മതി. ആധാര്‍ നമ്പർ ബാങ്കുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ പാചക വാതക വില കുറച്ചത്. പുതുക്കിയ നിരക്കുകള്‍ ഇന്നലെ അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. നേരത്തേ 726 രൂപ അടയ്ക്കേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 622 രൂപ അടച്ചാൽ മതി. എന്നാല്‍, പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റംവരുത്തിയിട്ടില്ല.
Leave a Reply