Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോള്‍: വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ. മിസൈല്‍ ജപ്പാന്റെ അന്തരീക്ഷത്തിലൂടെ കടന്നു പോയതായി ജപ്പാന്‍ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിഡെ സുഗ അറിയിക്കുകയുണ്ടായി. പ്യോന്‍ഗ്യാങ്ങില്‍നിന്നുമാണ് മിസൈല്‍ വിക്ഷേപിച്ചത്. ഇതോടനുബന്ധിച്ചു ജനങ്ങളോട് സുരക്ഷാ സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുഎന്‍ രക്ഷാസമിതി ഉപരോധമേര്‍പ്പെടുത്തിയതിനു പിന്നാലെ അമേരിക്കയെ ചാരമാക്കുമെന്നും ജപ്പാനെ കടലില്‍ മുക്കുമെന്നും ഉത്തര കൊറിയയുടെ ഭീഷണിയുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ഈ മിസൈല്‍ പരീക്ഷണം. അതേസമയം ഉത്തര കൊറിയക്കു മേലുള്ള ഉപരോധം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട് യുഎന്‍.
ജപ്പാനെ കടലില്‍ മുക്കുമെന്നും യുഎസിനെ ചാരമാക്കും എന്നും ഉത്തര കൊറിയ ഭീഷണി മുഴക്കിയിരുന്നു. തങ്ങളുടെ പക്കലുള്ള ആണവായുധങ്ങള്‍ ഉപയോഗിച്ച് ഇരു രാജ്യങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നും കൊറിയ പറഞ്ഞിരുന്നു. അമേരിക്കയുടെ നിഷേധാത്മക നിലപാട് തുടരുന്ന കാലത്തോളം തങ്ങളുടെ തീരുമാനങ്ങളില്‍ മാറ്റമില്ല എന്നും കൊറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഉത്തര കൊറിയക്കെതിരെയുള്ള ഉപരോധം കനത്ത രീതിയില്‍ പ്രവര്‍ത്തികമാക്കിയിരിക്കുകയാണ് യുഎന്‍. കൂടുതല്‍ ഉപരോധ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് യുഎന്‍. പ്രകൃതി വാതക, എണ്ണ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി പൂര്‍ണമായും വിലക്കിയിട്ടുണ്ട്. വിദേശത്ത് തൊഴില്‍ ചെയ്യുന്ന കൊറിയന്‍ പൗരന്മാര്‍ നികുതിയിനത്തില്‍ നാട്ടിലേക്കയക്കുന്ന തുകക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Leave a Reply