Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:03 am

Menu

Published on November 12, 2013 at 11:22 am

ദക്ഷിണ കൊറിയന്‍ ടിവി പരിപാടി കണ്ടതിന് ഉത്തര കൊറിയ 80 പേരെ വധിച്ചു

north-korea-publicly-executes-80-people-many-for-watching-south-korean-tv

സിയോള്‍: അനധികൃതമായി ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ പരിപാടികള്‍ കണ്ട 80 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി റിപ്പോര്‍ട്ട്.ദക്ഷിണ കൊറിയന്‍ പത്രമായ ‘ജൂംങ്ആങ് ഇല്‍ബോ’യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.കഴിഞ്ഞ മൂന്നിന്‌ ഉത്തര കൊറിയയിലെ ഏഴു നഗരങ്ങളിലായാണ്‌ 80 പേരെ ശിക്ഷിച്ചത്‌.ഉത്തരകൊറിയയില്‍ നിരോധിയ്ക്കപ്പെട്ട ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ ചാനലിന്റെ പരിപാടികള്‍ കണ്ടവരാണ് വധശിക്ഷയ്ക്ക് ഇരയായത്. ഉത്തര കൊറിയന്‍ ആഭ്യന്തരമാന്ത്രാലയവുമായി അടുത്ത ബന്ധംപുലര്‍ത്തുന്ന ഒരു വ്യക്തിയില്‍ നിന്നും ലഭിച്ച വിവരമാണ് പത്രം നല്‍കിയിരിയ്ക്കുന്നത്.എന്നാല്‍ വാര്‍ത്ത നല്‍കിയ വ്യക്തിയുടെ പേര് പത്രം പരാമര്‍ശിച്ചിട്ടില്ല.നവംബര്‍ മൂന്ന് മുതലാണ് വധശിക്ഷ നടപ്പിലാക്കി തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട് വോണ്‍സാന്റെ കിഴക്കന്‍ പ്രദേശത്ത് 10,000 പേര്‍ക്ക് ഇരിയ്ക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ വച്ചാണ് എട്ട് പേരുടെ വധശിക്ഷ നടന്നതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് പറയുന്നു.ഉത്തര കൊറിയയിലെ പ്രധാനപ്പെട്ട ഏഴ് നഗരങ്ങളില്‍ സമാനമായ രീതിയില്‍ വധശിക്ഷ നടപ്പിലാക്കിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.നിയന്ത്രണമുള്ള ചാനല്‍പരിപാടികള്‍ കാണുന്നത് വന്‍കുറ്റമായിട്ടാണ് ഉത്തര കൊറിയ കണക്കാക്കുന്നത്.ദക്ഷിണകൊറിയന്‍ ടെലിവിഷന്‍ പരിപാടികള്‍, ചില അമേരിയ്ക്കന്‍ ചാനല്‍ ഷോകള്‍ എന്നിവയ്ക്ക് ഉത്തര കൊറിയയില്‍ നിരോധനം ഉണ്ട്.

Loading...

Leave a Reply

Your email address will not be published.

More News