Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നോർത്ത് വെയ്‌ൽസ്:വിമാനങ്ങൾ പാർക്ക് ചെയ്യുന്ന എയർക്രാഫ്റ്റ് ഹാങ്ങറിനകത്തുകൂടെ നിലത്ത് നിന്ന് ഒരു മീറ്റർ മാത്രം ഉയരത്തിൽ ഒരേസമയത്ത് രണ്ട് വിമാനങ്ങൾ പറന്ന് ചരിത്രം സൃഷ്ടിച്ചു. പോൾ ബോൺഹോമും സ്റ്റീവ് ജോൺസുമാണ് ഈ വിമാനങ്ങൾ പറത്തിയ പൈലറ്റുമാർ.
രണ്ടു വിമാനത്തിന്റെയും ചിറകുകൾ തൊട്ടടുത്തായാണ് പറന്നത്. ഒരു വിമാനമെങ്കിലും ഒരൽപ്പം അടുത്തിരുന്നെങ്കിൽ ദുരന്തമായേനെ. നോർത്ത് വെയ്‌ല്‍സിലെ ല്ലാൻബെഡർ എയർഫീൽഡിലാണ് നെഞ്ചിടിപ്പേറ്റിയ റെഡ്ബുൾ ബാൺസ്റ്റോമിങ് എന്ന അഭ്യാസം അരങ്ങേറിയത്.
റെഡ്ബുൾ എയർ റേസ് ലോക ചാംപ്യൻ പട്ടം രണ്ടുതവണ കരസ്ഥമാക്കിയ പൈലറ്റാണ് പോൾ ബോൺഹോം. ഇരുവരും പറത്തിയ എക്സ്ട്രീം എയർ എക്സ്എ41 എന്ന വിമാനത്തിന്റെ ചിറകുകളുടെ നീളം 7.5 മീറ്ററാണ്. ഹാങ്ങറിലൂടെ പറക്കുമ്പോൾ ഇരുവശത്തുമായി 10 മീറ്റർ സ്ഥലമേ മിച്ചമുണ്ടായിരുന്നുള്ളൂ. ഇരുവിമാനങ്ങളും ഹാങ്ങറിലൂടെ പറക്കുമ്പോൾ 185 മൈൽ വേഗമാണ് ഉണ്ടായിരുന്നത്.
–
Leave a Reply