Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് ലോഡ്‌ഷെഡിങ് സമയം പുനക്രമീകരിക്കാന്‍ തീരുമാനിച്ച നടപടി പുനപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.വൈദ്യുതിനില പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നും ആര്യാടന്‍ നിയമസഭയില്‍ പറഞ്ഞു. ലോകകപ്പ് സമയത്ത് ലോഡ്‌ഷെഡിങ് പിന്‍വലിക്കണമെന്ന എം.എല്‍.എമാരുടെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അത്രത്തോളം ഗുരുതരമാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെന്നും മന്ത്രി പറഞ്ഞു.എം.എല്‍.എമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ലോഡ് ഷെഡ്ഡിംഗ് പിന്‍വലിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ഒരു തുള്ളി മഴ പെയ്തില്ല. സാഹചര്യങ്ങള്‍ പരിശോധിച്ചേ എന്തെങ്കിലും ചെയ്യാനാവൂ. എല്ലാവരും സഹകരിക്കണമെന്നും ആര്യാടന്‍ പറഞ്ഞു.
Leave a Reply