Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 2:35 pm

Menu

Published on November 9, 2016 at 9:22 am

നവംബര്‍ 14,15 കരുതിയിരിന്നോളൂ…. കടല്‍ പ്രക്ഷുബ്ദമാകും, ഭൂകമ്പത്തിനു സാധ്യത …

novembers-supermoon-will-be-bigger-than-it-has-been-since-1948

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത പൂര്‍ണ്ണ ചന്ദ്രനെയായിരിക്കും നവംബര്‍ 14 ന് രാത്രിയില്‍ ആകാശത്ത് പ്രത്യക്ഷപ്പെടുക.ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്നതാണ് ഈ പ്രതിഭാസം.1948 ല്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇനി സംഭവിക്കാന്‍ 2034 വരെ കാക്കണം. 21 ാം നൂറ്റാണ്ടില്‍ ഇത്രയടുത്ത് ചന്ദ്രനെ ഇനി കാണാനാവില്ലെന്ന് നാസയിലെ ഗവേഷകര്‍ പറയുന്നു. ഇനി ഇത്തരം പ്രതിഭാസം സംഭവിക്കണമെങ്കില്‍ ഇനി 2034 വരെ കാത്തിരിക്കണം. എന്നാല്‍ ഈ ദിവസം ഭൂമിയില്‍ ചില പ്രതിഭാസങ്ങള്‍ ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്.

പൂര്‍ണ്ണചന്ദ്രനാവുകയും ഒപ്പം ഭൂമിയെ ചുറ്റുന്ന 27.3 ദിവസത്തെ കാലയളവില്‍ ഭൂമിക്ക് ഏറ്റവും അടുത്ത് എത്തുകയും ചെയ്താലാണ് സൂപ്പര്‍മൂണ്‍ എന്ന് പൊതുവേ വിളിക്കുന്നത്. പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്ന ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമാകുമെന്നാണ് സൂചന.

എന്നാൽ ബ്ലഡ്മൂൺ (സൂപ്പർമൂ‍ൺ ) ദൃശ്യമാകുന്ന സമയങ്ങളിൽ ലോകത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനത്തിനു സാധ്യതയുണ്ടെന്നാണ് ശാസ്ത്രനിരീക്ഷകരുടെ മുന്നറിയിപ്പ്. പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്ന ദിവസങ്ങളിൽ കടലിനെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ ഉള്‍വലിയാനും തിരിച്ചു കരയിലേക്ക് അടിച്ചുകയറാനും സാധ്യതയുണ്ട്. 14ന് വെളുത്ത വാവിനോടനുബന്ധിച്ച് പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതിനാലാണിത്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികിൽ വരുന്ന സൂപ്പര്‍ മൂണ്‍ സമയത്ത് അസാധാരണ വേലിയേറ്റം സാധാരണയാണ്. എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഗവേഷകർ അറിയിച്ചു.

ഈ സമയത്ത് പ്രകൃതിയിൽ ചില ചലനങ്ങൾ കണ്ടെക്കാം. ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം 3,56,509 കിലോമീറ്ററായി കുറയുന്നതിനാൽ ഇത്തരം മാറ്റങ്ങൾ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകർ പറയുന്നു. ഈ സമയത്ത് ഭൂമി ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലാകും. ഇതിനാൽ തന്നെ പൂർണചന്ദ്രദിനങ്ങളിൽ ഭൂകമ്പങ്ങൾ വർധിക്കാറുണ്ട്.

ഭൗമപാളികൾ തമ്മിൽ യോജിക്കുന്ന പസഫിക് മേഖലയിലും ഇന്തോനീഷ്യയിലെ ജാവാ കടലിടുക്കുപോലുള്ള ഭ്രംശമേഖലകളിലുമായിരിക്കും ചലനം അനുഭവപ്പെടാൻ കൂടുതൽ സാധ്യത. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും സൂപ്പർമൂണിന്റെ ഫലമായി ചെറു ചലനങ്ങൾക്കു സാധ്യതയൂണ്ട്. ഇന്തോനേഷ്യയോടു ചേർന്നു കിടക്കുന്ന ആൻഡമാൻ ദ്വീപസമൂഹങ്ങളും സാധ്യതാമേഖലകളുടെ പട്ടികയിലുണ്ട്.

ആകർഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചിൽ അനുഭവപ്പെടാൻ ഇടയുണ്ട്. ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുള്ള ചെറു ഭൂചലനങ്ങൾ പിന്നീട് വൻ ഭൂകമ്പങ്ങളിലേക്കു നയിക്കുന്നതായി അടുത്ത കാലത്ത് ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ചന്ദ്രന്റെയും സൂര്യന്റെയും ആകർഷണം ഒരുമിച്ച് അനുഭവപ്പെടുമ്പോൾ ഭൂചലനസാധ്യത ഏറുന്നതായി ഗ്രീസിലെ ഹെലനിക് ആർക്കിൽ നടത്തിയ പഠനത്തിലും തെളിഞ്ഞതാണ്. ചന്ദ്രൻ ഭൂമിയോട് അടുത്തുവരുന്ന സൂപ്പർമൂൺ സമയത്ത് ആകർഷണ ശക്തിമൂലം ഭൗമപാളികൾ ഒന്നിനടിയിൽ മറ്റൊന്നായി തെന്നിക്കയറുന്നതായി അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനത്തിൽ തെളിഞ്ഞു. വടക്കെ അമേരിക്കൻ പാളികളിലുണ്ടായ നിരക്കവും തെന്നലുമാണ് ഈ ഭൂകമ്പത്തിനു പെട്ടെന്നു പ്രേരകമായത്.

ചന്ദ്രഗ്രഹണവും സൂപ്പർമൂണും ഒരേ സമയം അനുഭവപ്പെടുന്ന സമയത്ത് സൂര്യനിലെ ചെറിയ കളങ്കങ്ങൾ പൊട്ടിത്തെറിക്കകൂടി ചെയ്താൽ (സോളാർ ഫ്ലെയർ) ഭൂമിയിൽ പലതും സംഭവിക്കും. സൂര്യനിൽ നിന്നുള്ള കാന്തികക്കാറ്റുകൾ അന്തരീക്ഷത്തിലെ പ്ലാസ്മയെ ദശലക്ഷക്കണക്കിനു കെൽവിൻ ഡ്രിഗ്രിയിലേക്കു അത്യന്തം ചൂടുപിടിപ്പിച്ച് ഇലക്ട്രോണുകളെയും പ്രോട്ടോണുകളെയും ഘന അയോണുകളെയും പ്രകാശ വേഗത്തിലേക്ക് പ്രചോദിപ്പിക്കുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തിൽ ഭൂകമ്പ സാധ്യതയും വർധിച്ചിരിക്കും. 2004 ഡിസംബർ 26 ലെ സുമാട്രാ ഭൂചലനവും അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനവും സൂര്യനിലെ സൗരകളങ്കങ്ങളിൽ നിന്നുള്ള പൊട്ടിത്തെറിയെ തുടർന്നുണ്ടായതാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഭൂമിയുടെ അന്തർഭാഗം തിളച്ചു മറ‍ിഞ്ഞ് ദ്രാവകാവസ്ഥയിലായതിനാൽ ചന്ദ്രൻ അടുത്തുവരുന്നത് ഭൗമോപരിതലത്തെയും ഭൗമപാളികളെയും ബാധിക്കും. ഇതു ഭൂചലനത്തിനു പുറമെ തിരമാലകളുടെ ശക്തി വർധിക്കുന്നതിനും ഇടയാക്കും. 2011 മാർച്ചിലെ സൂപ്പർമൂൺ സമയത്ത് പസഫിക്കിലെ ഭൗമപാളികൾ അസ്ഥിരമായതിനെ തുടർന്നു ഫിലിപ്പീൻസിൽ ഭൂചലനമുണ്ടായി. ലോകത്തുണ്ടായ ശക്തിയേറിയ ആറ് പ്രധാന ഭൂകമ്പങ്ങൾക്ക് പൂർണചന്ദ്രനുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.

പാക്കിസ്ഥാൻ (2011), ചിലി (2010), സുമാട്രാ (2004), ലത്തൂർ (1993), ഉത്തരകാശി (1991), അലാസ്കാ (1964), സുമാട്രാ (1833)– ഇവയെല്ലാം പൂർണചന്ദ്രദിനത്തിലോ അതിന് ഒന്നോ രണ്ടോ ദിവസം മുമ്പോ പിന്നീടോ ആണ് ഉണ്ടായത്. കണ്ണൂരിൽ 2003 ൽ അനുഭവപ്പെട്ട ഭൂചലനവും പൂർണചന്ദ്രദിനത്തോടനുബന്ധിച്ചായിരുന്നു. 2000 ഡിസംബർ 12 ന് റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഈരാറ്റുപേട്ട ഭൂചലനം അനുഭവപ്പെട്ടതും പൂർണചന്ദ്ര ദിനത്തോടനുബന്ധിച്ചായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News