Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 11:12 pm

Menu

Published on January 28, 2016 at 3:49 pm

ഇനി ഒരാഴ്ചക്കുള്ളില്‍ തന്നെ പാസ്‌പോര്‍ട്ട് കൈയിലെത്തും…..

now-get-your-passport-in-a-week-by-giving-just-four-documents

ന്യൂ ഡെല്‍ഹി: അപേക്ഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇനി പാസ്പോർട്ട് നമ്മുടെ കൈയിൽ എത്തും.പാസ്‌പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും പോലീസ് വെരിഫിക്കേഷന്‍.പാസ്പോർട്ട് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി രണ്ട് പുതിയ മാറ്റങ്ങൾ വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചത്..നിലവിലുള്ള രീതിയില്‍ മുന്‍ഗണനാ പ്രകാരം പാസ്‌പോര്‍ട്ട് വിതരണം ചെയ്യും. ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളുടെ പകര്‍പ്പിനൊപ്പം സത്യവാങ്മൂലം നല്‍കേണ്ടായിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നുകാട്ടിയാണ് സത്യവാങ്മൂലം നല്‍കേണ്ടത്. പാസ്‌പോര്‍ട്ട് ലഭിച്ചശേഷമായിരിക്കു സത്യവാങ്മൂലം ശരിയാണോയെന്ന് പോലീസ് പരിശോധിക്കുക.പുതിയ രീതി പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. പോലീസ് വെരിഫിക്കേഷന്‍ മറ്റു കാരണങ്ങള്‍മൂലം വൈകുന്നത് പാസ്‌പോര്‍ട്ട് വിതരണത്തിന് കാലതാമസമുണ്ടാക്കിയിരുന്നു. സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരം പാസ്‌പോര്‍ട്ടിനുള്ള കാലതാമസം ഒഴിവാക്കുമെന്നുറപ്പാണ്. അതേസമയം, ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരും തെറ്റായ സത്യവാങ്മൂലം നല്‍കി പാസ്‌പോര്‍ട്ട് കൈക്കലാക്കാനും ഇടയുണ്ട്. എന്നാല്‍, പോലീസ് വെരിഫിക്കേഷന്‍ കഴിയാതെ ഇന്ത്യ വിട്ടുപോകാന്‍ കഴിയില്ലെന്ന വ്യവസ്ഥ പുതിയ പരിഷ്‌കാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്രിമനല്‍ കേസില്‍ പ്രതിയാണെന്ന് പോലീസ് വെരിഫിക്കേഷനില്‍ തെളിഞ്ഞാല്‍ സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News