Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:40 pm

Menu

Published on July 7, 2015 at 10:51 am

വ്യാപം കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി മരിച്ചു

now-madhya-pradesh-police-constable-quizzed-over-vyapam-scam-four-months-back-found-dead

ന്യൂഡൽഹി: മധ്യപ്രദേശ് നിയമന കുംഭകോണത്തിൽ രാജ്യത്തെ ഞെട്ടിച്ചു ദുരൂഹ മരണങ്ങൾ തുടരുന്നു. കേസുമായി ബന്ധപ്പെട്ട് നാലു മാസം മുൻപ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത രമാകാന്ത് പാണ്ഡെയെന്ന പൊലീസ് കോൺസ്റ്റബിളിനെ മരിച്ചനിലയിൽ കണ്ടെത്തി. തികംഗാവിലെ ടൂറിസ്റ്റ് ഔട്ട്പോസ്റ്റിന്റെ മച്ചിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

എന്നാൽ വ്യാപം കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന ആരോപണം പൊലീസ് നിഷേധിച്ചു. പാണ്ഡെ തികഞ്ഞ മദ്യപാനിയായിരുന്നുവെന്നും വിഷാദത്തിന് അടിമപ്പെട്ടിരുന്നുവെന്നും ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് ഭാഷ്യം. വ്യാപം കേസുമായി ബന്ധപ്പെട്ട് ട്രെയിനി പൊലീസ് ഇൻസ്പെക്ടർ അനാമിക കുശ്‌വാഹിനെ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ദുരൂഹ സാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി.എന്നാൽ, ഒൗദ്യോഗിക കണക്കുകൾപ്രകാരം 25 പേരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ദുരൂഹസാഹചര്യത്തിൽ മരിച്ചവരിൽ മധ്യപ്രദേശ് ഗവർണർ റാം നരേഷ് യാദവിന്റെ മകൻ ശൈലേഷ് യാദവും (50) ഉൾപ്പെടുന്നു.യുപി മുൻ മുഖ്യമന്ത്രികൂടിയായ റാം നരേഷ് യാദവിനെയും നിയമന കുംഭകോണക്കേസിൽ പ്രതിചേർത്തിരുന്നുവെങ്കിലും പിന്നീട് ഹൈക്കോടതി ഒഴിവാക്കി.

Loading...

Leave a Reply

Your email address will not be published.

More News