Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2025 4:41 pm

Menu

Published on May 28, 2013 at 4:39 am

എതിർപ്പുകളുമായി എന്‍.എസ്.എസും . എസ്.എന്‍.ഡി.പിയും

nss-and-sndp-is-in-screen-with-hostile

ചങ്ങനാശ്ശേരി: നായര്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹികള്‍ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. സര്‍ക്കാറില്‍നിന്ന് ലഭിച്ച സ്ഥാനമാനങ്ങള്‍ രാജിവെക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

എന്‍.എസ്.എസ്. ഡയറക്ടര്‍ബോര്‍ഡംഗം കലഞ്ഞൂര്‍ മധു മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരള ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ബോര്‍ഡ് എന്നിവയിലെ അംഗത്വവും ഉപേക്ഷിച്ചു.ഗുരുവായൂര്‍ ദേവസ്വംബോര്‍ഡിലെ എന്‍.എസ്.എസ്.പ്രതിനിധി മധുസൂദനന്‍പിള്ള രാജിവെച്ചു.

എന്‍.എസ്.എസ്.ഒരു സ്ഥാനമാനവും സര്‍ക്കാറില്‍ നിന്ന് ചോദിച്ചുവാങ്ങിയിട്ടില്ല എന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനം എന്‍.എസ്.എസ്സിന്റെ അല്ല, മറിച്ച് അത് ഉമ്മന്‍ചാണ്ടിയുടേതാണ്. എന്‍.എസ്.എസ്സിന്റെ തീരുമാനം ഉടന്‍ തന്നെ അറിയിക്കേണ്ടവരെ അറിയിക്കും എന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.

എസ്.എന്‍.ഡി.പി. യോഗത്തിന്റെയും എന്‍.എസ്.എസ്സിന്റെയും ജനറല്‍ സെക്രട്ടറിമാരെ അപമാനിക്കുന്ന തരത്തില്‍ ആലപ്പുഴ ഡി.സി.സി. പ്രമേയം പാസ്സാക്കിയതിനുള്ള മറുപടി അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാണാമെന്ന് എസ്.എന്‍.ഡി.പിയും പ്രതികരിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News