Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ’മൂന്ന്’എന്ന സംഖ്യ മുണ്ടെയുടെയും മഹാജന്റെയും കുടുംബങ്ങള്‍ക്ക് നിര്‍ഭാഗ്യനമ്പരാണെന്ന് അന്തരിച്ച പ്രവീണ്‍ മഹാജന്റെ ഭാര്യ സാരംഗി മഹാജന്‍.ഏതെങ്കിലും ഒരു മൂന്നാം തീയ്യതിയാണ് ഈ കുടുംബത്തെ തേടി ദുരന്തവാര്‍ത്തകളെല്ലാം വന്നിട്ടുളളതെന്നും അവര്‍ പറഞ്ഞു.2006ല്‍ മെയ് 3നാണ് ബിജെപി നേതാവ് പ്രമോദ് മഹാജന്‍ സഹോദരന്‍ പ്രവീണ്‍ മഹാജന്റെ വെടിയേറ്റു മരിക്കുന്നത്. അതേവര്‍ഷം പ്രമോദ് മഹാജന്റെ അടുത്തബന്ധു വിവേക് മൊയ്ത്ര മരിക്കുന്നത് ജൂണ്‍ 3നാണ്. നാലു വര്‍ഷത്തിനുള്ളില്‍ 2010 മാര്‍ച്ച് മൂന്നിന് താനെയിലെ ജൂപ്പിറ്റര്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍ മഹാജനും മരിച്ചു. ഒടുവിൽ ഗോപിനാഥ് മുണ്‍ടേയും ജൂണ്‍ മൂന്നിന് കുടുംബത്തില്‍ നിന്ന് വിടപറഞ്ഞിരിക്കുന്നു. ഗോപിനാഥ് മുണ്ടെയുടെ മരണം കുടുബത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രവീണ്‍ മഹാജന്റെ ഭാര്യ സാരംഗി മഹാജന്‍ പറഞ്ഞു.പ്രമോദ് മഹാജന്റെ കുടുംബവുമായി അനുരജ്ഞനത്തില്‍ എത്താനുള്ള ഏക പ്രതീക്ഷയാണ് മുണ്ടെ വിടപറഞ്ഞതോടെ നഷ്ടമായിരിക്കുന്നതെന്നും സാരംഗി പറഞ്ഞു.
Leave a Reply