Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:48 am

Menu

Published on March 3, 2018 at 11:19 am

ജന്മസംഖ്യ രണ്ടോ ..?? എങ്കിൽ ഈ ജീവിതരഹസ്യങ്ങൾ അറിഞ്ഞുവച്ചോളൂ..!!

numerology-for-number-2

ലോകത്തിലോരോരുത്തർക്കും പലവിധ പ്രശ്‌നങ്ങളേയും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. നക്ഷത്രമനുസരിച്ചും ജന്മസംഖ്യയനുസരിച്ചുമാണിത് വരുന്നത്. സംഖ്യാശാസ്ത്രം ഒരു വീടിന്റെ, വ്യക്തിയുടെ പേര് ഇവ ഏതു കഠിന വാസ്തുദോഷവും ജീവിതദുരിതങ്ങളും മാറ്റി ഐശ്വര്യപൂർണ്ണമായ ജീവിതം നൽകുന്നതാണ്.

രോഹിണി, അത്തം, തിരുവോണം ചന്ദ്രന്റെ നക്ഷത്രങ്ങളാണ്. 2,11, 20, 29 സംഖ്യാജാതകരെല്ലാം 2ൽ പെടുന്നവരാണ്. വളരെ ആകർഷണീയരും, സൗമ്യമായി പെരുമാറുന്നവരും, എന്നാൽ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നവരും, പെട്ടെന്ന് കബളിപ്പിക്കപ്പെടുന്നവരും, ദു:ഖങ്ങൾ വിധിയെന്നോർത്ത് സഹിക്കുന്നവരും, സന്തുഷ്ടിയോടും സംതൃപ്തിയോടും കൂടി ജീവിതം നയിക്കുന്നവരുമായിരിക്കും. കൂടാതെ പ്രത്യുപകാരം ഇവർക്ക് ലഭിക്കുകയില്ല . മാനസികഗുണമാണിവർ ഇഷ്ടപ്പെടുന്നത്.

മനസ്സുറപ്പില്ലാത്തവരാണിവർ. ആരെയും ആകർഷിക്കുന്ന ശരീരകാന്തിയുള്ളവരാണിവർ, വൈരാഗ്യബുദ്ധിയും മുൻകോപവും കുറയ്ക്കണം. കാര്യങ്ങൾ നടപ്പിലാക്കാൻ സാമർത്ഥ്യമുള്ളവരാണിവർ. അനീതിക്കെതിരേ നീന്തി, നീതി നടപ്പിലാക്കുന്നവരാണിവർ. കർക്കടകം, ഇടവം രാശിക്കാർക്ക് ഈ ഗുണം കൂടുതലായി കാണും. വൃശ്ചികത്തിൽ കുറവായിരിക്കും

അജീർണ്ണമോ പ്രമേഹമോ, ദേഹത്തിൽ നീരുമായി ബന്ധപ്പെട്ട അസുഖങ്ങളാണ് കാണുക. കരൾ രോഗം, വൃക്ക സംബന്ധ മായ അസുഖങ്ങൾ, ശരിക്ക് ദഹിക്കാത്തതു കാരണം കുടലിൽ പുണ്ണ് അതിനാൽ തന്നെ വായ്പുണ്ണും ഉണ്ടാകും, മധുരം ഉപേ ക്ഷിക്കണം. നേത്ര രോഗവുമുണ്ടാകും. കാബേജ്, ടർണിപ്പ്, വെള്ളരിക്ക, വത്തക്ക, വാഴപ്പഴം, ചീര, വെള്ളം ധാരാളം കുടി ക്കണം. പഴവർഗ്ഗങ്ങളും, ചീരവർഗ്ഗങ്ങളും കൂടുതൽ ഭക്ഷി ക്കണം. മുരിങ്ങയുടെ ഇലയും, പൂവും കായും, ഇവരുടെ ആരോഗ്യം സംരക്ഷിക്കും, ഇഞ്ചി, ചുക്ക്, തൃഫലി എന്നിവ പൊടിയാക്കി ഭക്ഷണ ശേഷം കഴിക്കുന്നത് നന്ന്. കയ്പയ്ക്ക ഇടയ്ക്ക് ഭക്ഷിക്കുന്നത് നന്ന്, വേനൽക്കാലത്ത് വേപ്പ് പൂക്കുമ്പോൾ ആ പൂവ് ശേഖരിച്ചു വച്ച് അതിൽ ചുണ്ടയ്ക്ക യും തക്കാളിയും മറ്റും ചേര്‍ത്ത് നെയ്യിൽ വറുത്ത് പാകത്തിനു ഉപ്പും ചേർത്ത് ഭക്ഷണത്തോടൊപ്പം കഴിക്കണം. ശരീരത്തിലെ നീര്, പഞ്ചസാരയും കുറയുന്നതാണ്. വായ്പുണ്ണും ഉണങ്ങും. ഗോതമ്പ് കൂടുതൽ ഉപയോഗിക്കണം.

തൊഴിൽ – നിയമവകുപ്പിൽ തൊഴിൽ ചെയ്യുന്നതു നന്ന്. രാഷ്ട്രീയം, സംഗീതം, വക്കീൽ, നൃത്തം, ചിത്രരചന, ശിൽപവേല

ദാമ്പത്യം – 1 ജന്മസംഖ്യയുള്ളവരെയും 7 ജന്മസംഖ്യയുള്ളവരെയും തിരഞ്ഞെടുക്കാം.

വാരങ്ങൾ – ഞായർ, തിങ്കൾ, വെള്ളി നന്ന്

സ്ത്രീകൾ – പുരുഷനെ അനുസരിക്കുന്നവരായിരിക്കും..

അനുയോജ്യ നിറം– വെള്ള, ക്രീം, സിൽക്കി, ബ്ലൂ, പിങ്ക്, മഞ്ഞ , പച്ച .കറുപ്പും ചുവപ്പും ഒഴിവാക്കുക.

ഭാഗ്യരത്നം – മുത്ത്, ചന്ദ്രകാന്തം

തിയതി– 7, 25, 1, 10, 19, 28, 3, 12 , 21, 30

പേരിൽ B , K ,R വരുന്നത് ഐശ്വര്യം കൊണ്ടുവരും.

11–ാം തിയതി ജനിച്ചവർ – ഈശ്വരവിശ്വാസികളായിരിക്കും. ഈശ്വരവിശ്വാസം ഇവരെ രക്ഷിക്കുകയും ചെയ്യും.

20–ാം തിയതി ജനിച്ചവർ – ഏറ്റവുമധികം ദൈവാധീനമുള്ളവരും, സ്വാർത്ഥമോഹമില്ലാത്തവരും, മാർഗ്ഗദർശികളും, സ്വതന്ത്രജീവിതം ഇല്ലാത്തവരും, നയിക്കാനും നിർദ്ദേശിക്കാനും ഉപദേശികൾ ആവശ്യമാണ്. ഇവരുടെ കഴിവും കരുത്തും ജനമേജനം വേണം ഇവരെ ബോധ്യപ്പെടുത്താൻ.

2 ന്റെ ദോഷവശം– ആത്മവിശ്വാസമില്ലായ്മ, അലസത, അസ്ഥിരത, ക്ഷിപ്രകോപം ഇവ ഒഴിവാക്കിയാൽ ജീവിത വിജയം കിട്ടും.

Loading...

Leave a Reply

Your email address will not be published.

More News