Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം : പാലായിലെ ലിസ്യൂ കാര്‍മല്‍ കോണ്‍വെന്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍മ്മല്‍ ആശുപത്രിയിലെ നഴ്‌സായിരുന്ന സിസ്റ്റര്‍ അമല(69)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെ ഇവരുടെ മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. തലയില്‍ ഒന്നിലധികം മുറിവ് കാണപ്പെട്ടതിനാല്‍ കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു.പനിബാധിതയായ സിസ്റ്ററെ വ്യാഴാഴ്ച രാവിലെ കുര്‍ബാനയ്ക്ക് കാണാതിരുന്നതിനെത്തുടര്‍ന്ന് മറ്റു കന്യാസ്ത്രീകള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുറിയുടെ വാതില്‍ ചാരിയ നിലയിലായിരുന്നു. അമലയുടെ നെറ്റിയില്‍ മുറിവേറ്റ പാടുകളുണ്ട്. ഇതാകാം മരണ കാരണമെന്ന് പൊലീസിന്‍െറ പ്രാഥമിക നിഗമനം. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.പാലാ പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.പാലാ ഡിവൈ എസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Leave a Reply