Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:16 am

Menu

Published on November 27, 2013 at 10:43 am

ആരുഷി-ഹേംരാജ്‌ വധക്കേസ്‌;തല്‍വാര്‍ ദമ്പതിമാര്‍ക്ക്‌ ജീവപര്യന്തം

nupur-talwar-complains-of-high-bp-anxiety-in-jail

ന്യൂഡല്‍ഹി:ഏകമകള്‍ ആരുഷിയെയും വീട്ടുവേലക്കാരന്‍ ഹേംരാജിനെയും കൊലപ്പെടുത്തിയ കേസില്‍ ഡോ.രാജേഷ് തല്‍വാറിനും ഭാര്യ ഡോ.നൂപുര്‍ തല്‍വാറിനും ഗാസിയാബാദ് പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.ഗാസിയാ ബാദിലെ സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.വിധി ചോദ്യം ചെയ്ത് മേല്‍ക്കോടതിയെ സമീപിക്കുമെന്ന് തല്‍വാര്‍ ദമ്പതികളുടെ അഭിഭാഷകന്‍ പറഞ്ഞു.മകളെ കൊന്ന പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണം എന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടത്.എന്നാല്‍ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കാണാന്‍ കഴിയില്ലെന്നും പ്രതികള്‍ ഒരു തരത്തിലും സമൂഹത്തിന് ഭീഷണി ഉയര്‍ത്തുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.കൊലപാതകം,തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് തല്‍വാര്‍ ദമ്പതികള്‍ക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്.പതിനഞ്ച് മാസത്തെ നീണ്ട വിചാരണയ്ക്ക് ശേഷം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചു.എന്നാല്‍ തങ്ങള്‍ ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷിക്കപ്പെടുന്നതെന്നും ആരുഷിയെയും ഹേംരാജിനെയും കൊലപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞ് ദമ്പതികള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു.ഡല്‍ഹിക്കടുത്ത് നോയിഡയിലാണ് രാജേഷ് നൂപുര്‍ തല്‍വാര്‍ ഡോക്ടര്‍ ദമ്പതിമാരുടെ ഏകമകള്‍ ആരുഷിയും വീട്ടുജോലിക്കാരന് ഹേംരാജും കൊല്ലപ്പെട്ടത്.2008 മെയ് 15നും 16നുമാണ് നോയിഡയിലെ ജല്‍വായു വിഹാറിലെ വീട്ടില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.നിരവധി വഴിത്തിരിവുകളിലൂടെ കടന്നുപോയ കേസ് ആദ്യം ഉത്തര്‍പ്രദേശ് പോലീസും പിന്നീട് സി.ബി.ഐ.യുമാണ് അന്വേഷിച്ചത്.ആരുഷിയെയും ഹേംരാജിനെയും സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് രാജേഷ് കൊലപ്പെടുത്തിയെന്നും ഇതിന് നൂപുര്‍ കൂട്ടു നിന്നെന്നുമാണു കേസ്.വിധി പ്രഖ്യാപിച്ചയുടന്‍ ഇരുവരെയും ഗാസിയാബാദ് ദസ്ന ജയിലിലേക്ക് മാറ്റി.കേസില്‍ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും കുറ്റക്കാരാണെന്ന് കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News