Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 5:52 am

Menu

Published on May 14, 2014 at 11:55 am

പാലിനു വേണ്ടി കരഞ്ഞ പിഞ്ചു കുഞ്ഞിൻറെ വായില്‍ നഴ്‌സ് പ്ലാസ്റ്റര്‍ ഒട്ടിച്ചു !

nurse-plastered-crying-newborns-mouth

മാനില: പാലിന് വേണ്ടി കരഞ്ഞതിന് നഴ്സ് പിഞ്ചു കുഞ്ഞിൻറെ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു. ഫിലിപ്പൈന്‍സിലെ സിബു മെറ്റേണിറ്റി ഹോസ്പിറ്റലിൽ വെച്ച് റിയാന്‍ നോവല്‍-ജാസ്മിന്‍ ദമ്പതികളുടെ ഒരാഴ്ച മാത്രം പ്രായമുള്ള മകന്‍ യോഹന്നാസിൻറെ വായിലാണ് നഴ്സ് പ്ലാസ്ടർ ഒട്ടിച്ചത്.കുഞ്ഞിൻറെ മാതാപിതാക്കൾ വന്ന് കാണുമ്പോൾ വായിൽ പ്ലാസ്റ്ററൊട്ടിച്ച നിലയിൽ കുഞ്ഞ് ഉറങ്ങുന്നതാണ് കണ്ടത്.ഉടൻ തന്നെ കുട്ടിയുടെ വായിൽ നിന്നും പ്ലാസ്റ്റർ ഒഴിവാക്കാൻ കുഞ്ഞിൻറെ അമ്മ നഴ്സിനോട് ആവശ്യപ്പെട്ടു.ഇതിനെ തുടർന്ന് പ്ലാസ്റ്റർ നീക്കിയപ്പോൾ കുഞ്ഞിൻറെ ചുണ്ടിലെ അല്‍പ്പം തൊലിയും പ്ലാസ്റ്ററിനൊപ്പം കൂടെപ്പോന്നു.വേദന കൊണ്ട് ഉറക്കമുണർന്ന കുഞ്ഞ് പിന്നീട് ഉറക്കെ കരയുകയായിരുന്നു.കുഞ്ഞിന് ആശുപത്രിയിലുണ്ടായ അനുഭവം കുഞ്ഞിൻറെ പിതാവ് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News