Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി :ഗവര്‍ണര്‍മാരാക്കാനുള്ള നേതാക്കന്മാരുടെ പട്ടികയിൽ രാജഗോപാലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി മുതിര്‍ന്ന നേതാക്കള്‍ കല്യാണ്‍ സിങ്, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്കൊപ്പമാണ് രാജഗോപാലും ഇടംപിടിച്ചിരിക്കുന്നത്.രാജഗോപാലിന്റെ ഗവര്‍ണര്‍ സ്ഥാനം സംബന്ധിച്ച് അദ്ദേഹത്തിനോ സംസ്ഥാന നേതൃത്വത്തിനോ ഇതുവരെ ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ പട്ടികയില്‍ പ്രമുഖ സംസ്ഥാനങ്ങിലെ ഗവര്‍ണര്‍ പദവികളുടെ പട്ടികയിലാണ് രാജഗോപാല്‍ ഇടംപിടിച്ചരിക്കുന്നത്. എന്നാല്‍, ഉടനടി നടക്കുന്ന ആദ്യഘട്ടം ഗവര്‍ണര്‍ നിയമനങ്ങളില്‍ രാജഗോപാലിന് സ്ഥാനം ലഭിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. അതേസമയം, കേരള ഗവര്‍ണറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായി ഷീല ദീക്ഷിതിന് ആദ്യഘട്ടം ഗവര്‍ണര്‍ നിയമങ്ങളില്‍ സ്ഥാനം നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തില്‍ ബിജെപി എത്തിയതോടെ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ മിക്ക ഗവര്‍ണര്‍മാര്‍ക്കും സ്ഥാനം നഷ്ടമായേക്കും.
Leave a Reply