Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:56 am

Menu

Published on January 24, 2015 at 11:15 am

ബരാക് ഒബാമ നാളെ ഇന്ത്യയില്‍ എത്തും; ഡൽഹിയിൽ സുരക്ഷ ശകതമാക്കി

obama-coming-to-india-tomorrow

ഡല്‍ഹി: അമേരിക്കന്‍ പ്രസിഡൻറ് ബരാക് ഒബാമ നാളെ ഇന്ത്യയിൽ എത്തും. റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകാൻ എത്തുന്ന ഒബാമയുടെ സന്ദർശനത്തെ തുടർന്ന് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നാളെ രാവിലെ 10 മണിക്ക് ഡൽഹി വിമാനത്താവളത്തിലെത്തുന്ന ഒബാമയ്ക്ക് രാഷ്ട്രപതി ഭവനിൽ ആചാര പൂർണ്ണമായ സ്വീകരണം നൽകും. തുടർന്ന് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയിൽ ഇരു രാഷ്ട്രങ്ങളും ചില സുപ്രധാന കരാറുകളില്‍ ഒപ്പ് വെയ്ക്കുമെന്നാണ് സൂചന. രാഷ്ട്രപതി ഭവനില്‍ ഒരുക്കുന്ന അത്താഴ വിരുന്നോടെ ആദ്യ ദിവസത്തെ പരിപാടികള്‍ അവസാനിക്കും. റിപ്പബ്ലിക്ക് ദിന ചടങ്ങുകളില്‍ മുഖ്യാതിധിയായി പങ്കെടുക്കുന്ന ഒബാമ അന്ന് ഇരു രാഷ്ട്രങ്ങളിലേയും വ്യവസായിക പ്രമുഖരുമായും ആശയ വിനിമയം നടത്തുന്നതായിരിക്കും. ഒബാമയ്ക്കും ഭാര്യ മിഷേലിനും താമസ സൗകര്യമൊരുക്കിയിട്ടുള്ള ഐടിസി. മൗര്യ ഹോട്ടലിനകത്തെ സുരക്ഷ ചുമതല അമേരിക്കന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News