Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 12:11 am

Menu

Published on September 11, 2014 at 10:09 am

ഐ.എസ്.ഐ.എസിനെ പൂർണമായി തകര്‍ക്കുമെന്ന് ഒബാമ

obama-pledges-to-degrade-and-ultimately-destroy-isis

വാഷിങ്ടണ്‍: ഐ.എസ്.ഐ.എസിനെ തകർക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ. സിറിയയിലും ഇറാക്കിലും ഐഎസ്‌ഐഎസ് ഭീകരര്‍ക്കെതിരായ വ്യോമാക്രമണം ശക്തമാക്കുമെന്ന്  ഒബാമ പറഞ്ഞു.ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഒബാമ ഇക്കാര്യം പ്രഖ്യാപിച്ചത്.ഐസ് ഭീകരര്‍ പശ്ചിമേഷ്യയ്ക്കും അമേരിക്കക്കും കടുത്ത ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനാല്‍ തന്നെ സംയുക്ത സൈനിക നീക്കത്തിനാണ് അമേരിക്ക തയ്യാറെടുക്കുന്നത്. ഇതിന് അമേരിക്ക നേതൃത്വം നല്‍കും. എന്നാല്‍ ഇത് അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടത്തിയ സൈനിക നീക്കത്തിന് സമാനമായിരിക്കില്ലെന്നും ഒബാമ പറഞ്ഞു.ഇറാഖിനെ സഹായിക്കാന്‍ അഞ്ഞൂറോളം യുഎസ് സൈനികരെ കൂടി അയക്കും. ഐഎസ്‌ഐഎസിനെയും സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെയും എതിര്‍ക്കുന്ന വിമതര്‍ക്ക് സൈനിക പരിശീലനവും ആയുധവും നല്‍കാനുള്ള തീരുമാനം യുഎസ് കോണ്‍ഗ്രസ് എടുക്കണമെന്നും പശ്ചിമേഷ്യന്‍ മേഖലയിലെ മറ്റു രാജ്യങ്ങളും അമേരിക്കയ്‌ക്കൊപ്പം ഭീകരര്‍ക്കെതിരായ നടപടിയില്‍ പങ്കാളികളാകണമെന്നും ഒബാമ ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News