Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:44 am

Menu

Published on February 19, 2014 at 11:55 am

സാത്താന് ഒബാമയുമായി മുഖസാദൃശ്യം, ‘ബൈബിളി’ല്‍ നിന്നും സാത്താനെ ഒഴിവാക്കി….!!!!!

obama-satan-lookalike-cut-from-film-version-of-hit-mini-series-the-bible

വാഷിങ്ടണ്‍: ഹോളിവുഡിലെ ഏറ്റവും പുതിയ ചിത്രമായ ‘ ദി സണ്‍ ഓഫ് ഗോഡ്  ‘ ലെ  സാത്താന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുമായി  മുഖസാദൃശ്യം.സംഭവം വാര്‍ത്തയായതോടെ സിനിമയിലെ സാത്താൻറെ  ഭാഗങ്ങള്‍ നീക്കം ചെയ്തെന്നാണ് റിപ്പോര്‍ട്ട്.ട്വന്റിയത്ത്  സെഞ്ച്വറീസിൻറെ  സിനിമയില്‍ സാത്താൻറെ  മുഖം ചില വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം വിവാദമായത്. ഹിസ്റ്ററി ചാനലിലെ സൂപ്പര്‍ഹിറ്റ് ചരിത്രപരമ്പരയായ ‘ദ് ബൈബിള്‍’ യാണ്  ‘ ദി സണ്‍ ഓഫ് ഗോഡ്  ‘  എന്ന പേരിൽ സിനിമയാക്കാന്‍ തീരുമാനിച്ചത്.ഫെബ്രുവരി 28 ന്‌ പ്രദര്‍ശനത്തിനെത്തുന്ന ‘ ദി സണ്‍ ഓഫ്‌ ഗോഡ്‌’ ന്റെ നിര്‍മ്മാതാക്കള്‍ റോമ ഡൗനി, മാര്‍ക്ക്‌ ബേണറ്റ്‌ എന്നിവരാണ്‌.സാദൃശ്യം തികച്ചും യാദൃശ്ചികമാണെങ്കില്‍ പോലും തങ്ങളുടെ സിനിമയെ വിവാദത്തിലാക്കാന്‍ താല്‍പര്യമില്ലന്നു നിര്‍മാതാക്കള്‍ വ്യക്തമാക്കി. ചിത്രത്തില്‍ നിന്നും സാത്താനെ ഒഴിവാക്കിയെങ്കിലും കഥയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. കഥയില്‍ യേശുക്രിസ്തുവും സാത്താനും തമ്മില്‍ സംസാരിക്കുന്ന രംഗങ്ങള്‍ സാത്താന്റെ മുഖം വെളിപ്പെടാത്ത രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ സാത്താൻറെ  കഥാപാത്രമായി അഭിനയിച്ചത് മൊഹ്‌മെന്‍ മെഹ്‌ദി ഔസാനിയാണ്.എന്തായാലും ചിത്രങ്ങള്‍ ഇതിനോടകം തന്നെ  സോഷ്യല്‍ മീഡിയകളില്‍ സജീവമായി കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News