Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏറെ ആവേശത്തോടെ ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രം ഒടിയൻറെ ടീസർ പുറത്തിറങ്ങി. ഒരു കറുത്ത കമ്പളം പുതച്ചു തേങ്കുറിശ്ശിയിലെ തെരുവിലൂടെ നടന്നു പോകുന്ന ഒടിയൻ മാണിക്യൻ ആയുള്ള മോഹൻലാലിന്റെ ഒരു ഷോട്ട് മാത്രമാണ് ടീസറിൽ ഉള്ളത്. എന്നാൽ ഈ ടീസറിന് വേണ്ടി സാം സി എസ് ഒരുക്കിയ പശ്ചാത്തല സംഗീതം വളരെ ഗംഭീരമായിട്ടുണ്ട്. മോഹന്‍ലാല്‍ തന്നെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ടീസര്‍ പങ്കുവെയ്ക്കുകയായിരുന്നു. ചിത്രത്തിന് വേണ്ടിയുള്ള മോഹന്‍ലാലിൻറെ മെയ്‌ക്കോവറുകളും ചിത്രത്തിന്റെ പ്രോമോ വീഡിയോയും,മോഷന്‍ പോസ്റ്റര്‍ ടീസറുകളും വലിയ തരംഗമായിരുന്നു ഉണ്ടാക്കിയിരുന്നത്.
–
–
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും ഒടിയൻ. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്‍ ചിത്രത്തിൻറെ തിരക്കഥയും സാബു സിറില്‍ കലാ സംവിധാനവും നിര്‍വഹിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. പ്രകാശ് രാജ്, മനോജ് ജോഷി, സിദ്ദിഖ്, ഇന്നസെൻറ്, നരേൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Leave a Reply