Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:58 pm

Menu

Published on April 9, 2014 at 12:51 pm

അഭിമുഖം നടത്തുന്നതിനിടെ അവതാരിക നിലതെറ്റി കടലിൽ വീണു ;വീഡിയോ വൈറലാകുന്നു..!! [വീഡിയോ]

oeps-interview-blooper-hahaha

ആംസ്റ്റര്‍ഡാം:  നഗരത്തിലെ മേയറെ അഭിമുഖം നടത്തുന്നതിനിടെ  അവതാരിക  നിലതെറ്റി ചെറുകപ്പലില്‍നിന്ന് കടലിലേക്ക് വീണു. ഡച്ച് പരസ്യകമ്പനിക്കു വേണ്ടി നെതര്‍ലാന്റിലെ കാംപന്‍ നഗരത്തിലെ മേയറെ അഭിമുഖം നടത്തിയ മാരിയേ ഓസ്റ്റര്‍ഹോല്‍ട്ട് എന്ന യുവതിയാണ് അബദ്ധത്തില്‍ പെട്ടത്. മേയര്‍ ബോര്‍ട് കോലെയിനോട് ചോദ്യം ചോദിക്കുന്നതിനിടെ യുവതി നിലതെറ്റി ചെറുകപ്പലില്‍നിന്ന് കടലിലേക്ക് വീഴുകയായിരുന്നു. ഇതിന്റെ വീഡിയോ നിമിഷങ്ങള്‍ക്കകം ഓണ്‍ലൈനില്‍ വൈറലായി പടര്‍ന്നു. എന്നാല്‍ വീഡിയോ വ്യാജമാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. എല്ലാ വര്‍ഷവും കാംപന്‍ നഗരത്തില്‍ നടക്കുന്ന ‘സെയില്‍ കാംപന്‍’ കപ്പലുല്‍സവത്തിന്റെ പ്രചാരണ ചിത്രം ഒരുക്കാനാണ് മാര്‍ക്കറ്റിങ് കമ്പനിയുടെ എക്സിക്യൂട്ടീവായ യുവതി മേയര്‍ക്കരികെ എത്തിയത്.മേയര്‍ കപ്പലിലായിരുന്നു. കപ്പലിന്റെ അറ്റത്തു നിന്ന് സംസാരിക്കുന്ന മേയര്‍ക്കരികിലേക്ക് പരസ്യ ചിത്രത്തിന്റെ ആമുഖത്തിനു വേണ്ടിയുള്ള അഭിമുഖത്തിനാണ് യുവതി എത്തിയത്. ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ യുവതി നില തെറ്റി വെള്ളത്തില്‍ വീണു. അമ്പരന്നു പോയ മേയര്‍ നോക്കി നില്‍ക്കെ യുവതിയുടെ സഹപ്രവര്‍ത്തകന്‍ നീണ്ട മൈക്ക് താഴേക്കിട്ടു കൊടുത്തു. വേറൊരാള്‍ രക്ഷാ ഉപകരണവും ഇട്ടു കൊടുത്തു. ഇതിന്റെ വീഡിയോയാണ് വൈറലായത്.

Loading...

Leave a Reply

Your email address will not be published.

More News