Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വളരെകാലം മുൻപ് മുതൽ തന്നെ കേരളത്തിൽ പ്രചുരപ്രചാരം നേടിയ ഒന്നാണ് നിലവിളക്ക്. പലയിടങ്ങളിലും നിലവിളക്കിൽ എണ്ണയൊഴിക്കുന്നതും വിവാഹം പോലെയുള്ള അവസരങ്ങളിൽ വധുവരന്മാർ നിലവിളക്ക് കൊളുത്തുന്നതും ആചാരമായി കണ്ടുവരുന്നു.ആദ്യകാലങ്ങളിൽ ഓടിൽ തീർത്ത നിലവിളക്കുകളായിരുന്നു. എന്നാൽ ഇന്നത്തെകാലത്ത് വിവിധ ലോഹങ്ങളിലുള്ള നിലവിളക്കുകളും ലഭ്യമാണ്. ഏതു മംഗളകർമത്തിലും ആചാരാനുഷ്ഠാനങ്ങളിലും പൂജകളിലും നിലവിളക്കുകൾ തെളിക്കാറുണ്ട്. നിലവിളക്കിലെ ദീപത്തിൻറെ ചലനം നോക്കി തം, ഭാവി, വർത്തമാന കാലങ്ങൾ സാധിക്കും.
–

–
നിലവിളക്കിൽ തിരിയിടുന്നതിനും ദീപം കത്തിക്കുന്നതിനും ചില ചിട്ടകളുണ്ട്. ഇലയോ തളികയോ പീഠമോ ഇട്ടു വേണം വിളക്ക് വെയ്ക്കാൻ. വെറും നിലത്തോ വളരെ ഉയർന്ന പീഠത്തിലോ നിലവിളക്ക് വെയ്ക്കാൻ പാടില്ല. വീടുകളിൽ കൂടുതലായും കത്തിക്കുന്നത് ഓടിൽ നിർമിച്ച നിലവിളക്കാണ്. നിലവിളക്കിൽ ഒഴിക്കുന്ന എണ്ണ വ്യക്തിയുടെ ദേഹസ്ഥിതിയെയാണ് സൂചിപ്പിക്കുന്നത്. ജ്വാല മങ്ങിയിരുന്നാലും എണ്ണയും തിരിയും ഉണ്ടെങ്കിലും ജ്വാലയ്ക്കു വണ്ണം കുറഞ്ഞ് നീളമില്ലാതിരുന്നാലും വേഗത്തില്‍ കെട്ടുപോയാലും അത് ദുഃഖഫലത്തെയാണ് സൂചിപ്പിക്കുന്നത്. വീണ്ടും കൊളുത്തിയിട്ട് കെട്ടുപോകുകയാണെങ്കിലും ശബ്ദത്തോടെ പൊട്ടിത്തെറിച്ചാലും ദീപം വിറച്ചുകൊണ്ടിരുന്നാലും ക്ലേശാനുഭവങ്ങൾ തങ്ങൾക്കുണ്ടാകുമെന്നു സ്വയം കണ്ടുപിടിക്കാം.
–

–
ശുദ്ധമായ വിളക്ക് വീടിന്റെ പരിശുദ്ധിയെയാണ് കാണിക്കുന്നത്. ദീപത്തിന്റെ ജ്വാല കിഴക്കു ദിശയിലേക്കായാൽ അഭീഷ്ട സിദ്ധിയും, അഗ്നികോണിലായാൽ അഗ്നിഭയവും തെക്കു ദിക്കിലായാൽ മരണഭയവും ഉണ്ടാകുമെന്നാണ് വിശ്വാസം. ദീപം ഇടത്തുവശത്തേക്ക് തിരിഞ്ഞുകത്തുക, മലിനമായി തോന്നുക, മങ്ങിയും ചെറുതായും ഇരിക്കുക, അകാരണമായി കെടുക, ആളിക്കത്തുക, ഇരട്ട ജ്വാലകള്‍ ഉണ്ടാകുക, വിറയാര്‍ന്നു കത്തുക തുടങ്ങിയവയൊക്കെ അശുഭലക്ഷണമായാണ് കണക്കാക്കുന്നത്. സ്വര്‍ണ്ണനിറത്തില്‍ പ്രകാശത്തോടും ചായ്‌വില്ലാതെ നേരെ ഉയര്‍ന്ന് പൊങ്ങുന്നതുമായ ജ്വാല ഐശ്വര്യത്തെയാണ് സൂചിപ്പിക്കുന്നത്. വിലക്ക് കൊളുത്തുമ്പോൾ ശരീരവും മനസ്സും ശുദ്ധമായിരിക്കണം.
–

–
വളരെ പഴക്കമുള്ളതും കരിപിടിച്ചതും പൊട്ടിയതും എണ്ണ കളയുന്നതുമായ വിളക്കുകൾ കത്തിക്കരുത്. നിലവിളക്ക് ഒരിക്കലും ഊതിക്കെടുത്തരുത്. തിരി പിന്നിലേക്കു നീക്കിയാണ് കെടുത്തേണ്ടത്. അതുപോലെ ദീപം കരിന്തിരി കത്തി അണയാതിരിക്കാനും ശ്രദ്ധിക്കണം. ഇത് ദോഷമാണ്. എണ്ണ, വെളിച്ചെണ്ണ, നെയ്യ് എന്നിവയുപയോഗിച്ച് വിളക്കു കത്തിക്കണം, അതിന്റെ പുക മനുഷ്യനും വീടിനും നല്ലതാണ്. ഒറ്റത്തിരി തെക്കുദിക്കിലേക്കു കൊളുത്തുന്നത് ദോഷമായാണ് കണക്കാക്കുന്നത്.നിലവിളക്കിൽ അഞ്ചു തിരിയിടുമ്പോൾ നാലു ദിക്കിലും ഒന്ന് വടക്കുകിഴക്കു ദിക്കിലും കൊളുത്തണം. ഏഴു തിരിയിടുമ്പോൾ നാലു ദിക്കിലും പിന്നെ വടക്കുകിഴക്ക്, തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് ദിക്കുകളിലുമാണ് കൊളുത്തേണ്ടത്. രണ്ടു തിരിയിടുമ്പോൾ ഒരു ദീപം കിഴക്കോട്ടും ഒന്നു പടിഞ്ഞാറോട്ടും കൊളുത്തണം.
–

Leave a Reply