Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 8:15 am

Menu

Published on March 24, 2015 at 1:38 pm

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി അന്തരിച്ചു

oldest-woman-in-india-dies

തൃശ്ശൂർ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി അന്തരിച്ചു.112 വയസ്സുകാരിയായ തൃശൂർ കേച്ചേരി സ്വദേശി കുഞ്ഞന്നമാണ് രാജ്യത്തിന്റെ മുതു മുത്തശ്ശി എന്ന വിശേഷണത്തിന് ഉടമയായിരുന്നത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്നലെ രാത്രി അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച
കുഞ്ഞന്നത്തിന്റെ നില ഇന്ന് രാവിലെ മോശമാകുകയും തുടർന്ന് മരിക്കുകയുമായിരുന്നു. ഈ അടുത്ത കാലം വരെ മറ്റൊരാളുടെ സഹായമില്ലാതെ തന്റെ കാര്യങ്ങൾ നടത്താൻ കുഞ്ഞന്നത്തിനു കഴിഞ്ഞിരുന്നു. 1903 മെയ് 12നാണ് പാറന്നൂര്‍ വാഴപ്പിള്ളി അന്തോണിയുടേയും അച്ചുണ്ണിയുടേയും 11ാമത്തെ മകളായ റോസ എന്ന കുഞ്ഞന്നം ജനിച്ചത്. അവിവാഹിതയായിരുന്നു. സഹോദരന്‍െറ മകന്‍ ജോസിനൊപ്പമായിരുന്നു താമസം. മാമോദീസ രേഖയില്‍നിന്നാണ് കുഞ്ഞന്നം മുത്തശ്ശിയുടെ പ്രായം മനസ്സിലാക്കിയത്. ഇതോടെ ലിംക ബുക്ക് ഓഫ് റെക്കോഡ്സിലും കുഞ്ഞന്നം ഇടം നേടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News