Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തിരുവന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു.നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണനാണ് (50) മരിച്ചത്.ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കെറ്റ സുദര്‍ശന്‍ എന്നയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലെ രോഗികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇവിടെ പ്രവേശിപ്പിച്ചിരുന്ന മാനസികാസ്വാസ്ഥ്യമുള്ള രോഗിയും മറ്റ് രോഗികളും തമ്മിലുണ്ടായ വാക്കേറ്റമാണ് ആക്രമത്തില്‍ കലാശിച്ചത്. മാനസിക വൈകല്യം ഉള്ളയാളാണ് അക്രമം ഉണ്ടാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രമത്തില്‍ തലയ്ക്ക് അടിയേറ്റ കൃഷ്ണനേയും സുന്ദരേശനേയും ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൃഷ്ണന്‍ പിന്നീട് മരിക്കുകയിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Leave a Reply