Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളംപേര്‍ക്കെതിരെയാണ് ഈ സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.
ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന. നവംബര്‍ 16ന് നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിയെ ബി.ജെ.പി. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. ഈ പ്രതിഷേധത്തിന് കെ. സുരേന്ദ്രനും നേതൃത്വം നല്‍കിയതിനാലാണ് അദ്ദേഹത്തിനെതിരേയും പോലീസ് കേസെടുത്തത്. തൃപ്തി ദേശായിയെ തടഞ്ഞു, വിമാനത്താവളത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു, പ്രതിഷേധത്തിന് നേതൃത്വം നല്‍കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നിലവില്‍ ശബരിമലയില്‍ 52കാരിയെ തടഞ്ഞസംഭവത്തില്‍ ഗൂഢാലോചനക്കുറ്റത്തിന് കെ. സുരേന്ദ്രന്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
Leave a Reply