Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: ഏറ്റവും വലിയ കപ്പല്‍ ദുരന്തങ്ങളിലൊന്നായ ടൈറ്റാനിക്കിൽ രണ്ടാം ക്ലാസ് റെസ്റ്റോറന്റുകളില്‍ ഒന്നിൽ ഉപയോഗിച്ച അത്യപൂര്‍വ്വ മെനു കാർഡ് ലേലത്തിൽ വച്ചിരിക്കുന്നു.ഏകദേശം ഒരു ലക്ഷത്തി അയ്യായിരം ഡോളർ (82 കോടി രൂപ)യ്ക്കാണ് കാർഡ് ലേലത്തിൽ വച്ചിരിക്കുന്നത്.പഴങ്ങള്‍, വേവിച്ച ഒരു തരം ധാന്യം, ഓട്‌സ്, ഫ്രഷ് മല്‍സ്യം, ഉരുളക്കിഴങ്ങ്, കാളയുടെ വൃക്ക ഗ്രില്‍ ചെയ്തത് എന്നിങ്ങനെ നിരവധി വിഭവങ്ങളാണ് ഈ മെനുവിലുള്ളത്.കപ്പൽ തകരുന്നതിൻറെ മൂന്ന് ദിവസം മുമ്പ് രാവിലെ പ്രാതലിലെ വിഭവങ്ങളാണ് മെനുവിൽ രേഖപ്പെടുത്തിയിട്ടുള്ളത്.1912 ഏപ്രിൽ 14 നായിരുന്നു കപ്പൽ തകർന്നത്.
Leave a Reply