Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 9:58 pm

Menu

Published on November 23, 2015 at 1:31 pm

ഒാൺലൈൻ പെൺവാണിഭം: മുഖ്യപ്രതി കീഴടങ്ങി

online-sex-racket-case-main-agent-surrenders

കൊച്ചി:  ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി അച്ചായന്‍ എന്നു വിളിപ്പേരുള്ള ജോഷി കീഴടങ്ങി.കൊച്ചിയില്‍ ഞായറാഴ്ച രാത്രി എത്തിയാണ് ജോഷി അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയത്.ചോദ്യം ചെയ്യാനായി ജോഷിയെ തിരുവനന്തപുരത്ത് എത്തിക്കും. കേസില്‍ പിടിയിലായ കാസര്‍ക്കോട് സ്വദേശി അക്ബറിന്റെ മൊഴിയില്‍ നിന്നാണ് പോലീസിന് അച്ചായന്‍ എന്നു വിളിപ്പേരുള്ള ജോഷിയുടെ പങ്കിനെ പറ്റി വിവരം ലഭിച്ചത്.ബംഗളൂരുവില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ എത്തിച്ച ഇയാള്‍ക്ക് ഇടപാടുകളില്‍ സുപ്രധാന പങ്കാളിത്തമുണ്ടെന്ന്​ പൊലീസ്​ കണ്ടെത്തിയിട്ടുണ്ട്​. കേസില്‍ മറ്റുപ്രതികൾ പിടിയിലായതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. പറവൂര്‍, വരാപ്പുഴ പെണ്‍വാണിഭ കേസുകളിലുള്‍പ്പെടെ പ്രതിയാണ് ജോഷി.കഴിഞ്ഞ ദിവസം റെയ്ഡിനിടെ പോലീസിനെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചാണ് ജോഷി രക്ഷപെട്ടത്. തുടര്‍ന്ന് ഇയാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു. ജോഷി കീഴടങ്ങിയതോടെ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News