Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 3:19 pm

Menu

Published on November 27, 2015 at 2:16 pm

രാഹുലും രശ്മിയും ഉള്‍പ്പെട്ട ഓണ്‍ലൈൻ പെണ്‍വാണിഭസംഘത്തിൽ എയിഡ്സ് രോഗിയും

online-sex-racket-case

കൊച്ചി:ഓണ്‍ലൈൻ പെണ്‍വാണിഭകേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി ജോഷിയുടെ സഹായി അനൂപ്‌.പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപെട്ടുപോകാന്‍ ശ്രമിക്കുന്ന യുവതികളെ എയിഡ്‌സ് രോഗിയായ ഇരുപത്തിമൂന്നുകാരനെ ഉപയോഗിച്ച്‌ മുഖ്യപ്രതി ജോഷി ചതിച്ചിരുന്നതായി അനൂപ്‌ വെളിപ്പെടുത്തി. സംഘത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന യുവതികള്‍ക്ക്‌ ഇരട്ടി തുക നല്‍കി എയിഡ്‌സ് ബാധിതനായ യുവാവുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കുകയും തുടര്‍ന്ന്‌ ഇത്തരം സ്‌ത്രീകളെ ശത്രുതയുള്ള ഇടപാടുകാര്‍ക്ക്‌ എത്തിച്ചു നല്‍കുകയും ചെയ്യും.
ഇതിനുശേഷം ജോഷി ഫോണില്‍ വിളിച്ച്‌ ഇക്കാര്യം പറയുമ്പോഴാകും യുവതികളും ഇടപാടുകാരും ചതി തിരിച്ചറിയുകയെന്നും ഇത്തരത്തിലുള്ള നിരവധി യുവതികള്‍ ജോഷിയുടെ സംഘത്തില്‍ ഉണ്ടെന്നും അനൂപ്‌ മൊഴി നല്‍കി. എയിഡ്‌സ് രോഗിയായ യുവാവ്‌ ജോഷിയുടെ ഡ്രൈവറാണെന്നും അനൂപ്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News