Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 21, 2025 6:51 pm

Menu

Published on December 17, 2013 at 9:54 am

ഇന്ത്യ – ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് നാളെ

opening-day-of-india-vs-south-africa-xi-practice-game-abandoned

ജൊഹാനസ്‌ബര്‍ഗ്‌: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ട്‌ ക്രിക്കറ്റ്‌ ടെസ്‌റ്റുകളുടെ പരമ്പരയ്‌ക്കു നാളെ തുടക്കമാകും.ദക്ഷിണാഫ്രിക്കയുമായുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കാണ് അരങ്ങുണരുന്നത്.ഏകദിന പരമ്പരയില്‍ ഏകപക്ഷീയ തോല്‍വി (2-0) ഏറ്റുവാങ്ങിയ ടീം ഇന്ത്യ പരിശീലനത്തിനായി കിട്ടിയ ഒരു സന്നാഹ മത്സരം മഴ കൊണ്ടുപോയതില്‍ പരിതപിച്ചായിരിക്കും വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ആദ്യ ടെസ്റ്റിനിറങ്ങുക. പരമ്പര ആരു നേടിയാലും റാങ്കിംഗില്‍ മാറ്റമുണ്ടാകില്ല.ഇന്ത്യ 2-0 ത്തിനു പരമ്പര നേടിയാല്‍ റേറ്റിംഗ്‌ പോയിന്റ്‌ 124 ആകും. ദക്ഷിണാഫ്രിക്കയുടെ റേറ്റിംഗ്‌ പോയിന്റ്‌ 125 ആയി താഴും.പക്ഷേ ഒരു റേറ്റിംഗ്‌ പോയിന്റിന്റെ മുന്‍തൂക്കത്തില്‍ അവര്‍ക്ക്‌ ഒന്നാംസ്‌ഥാനത്തു തുടരാനാകും.ഇന്ത്യ പരമ്പര 1-0 ത്തിനു നേടിയാല്‍ റേറ്റിംഗ്‌ പോയിന്റ്‌ 123 ലാകും.ദക്ഷിണാഫ്രിക്കയുടെ റേറ്റിംഗ്‌ പോയിന്റ്‌ 126 ആയി കുറയും.പരമ്പര 1-1 നോ സമനിലകളോടെയോ അവസാനിച്ചാല്‍ ഇന്ത്യക്ക്‌ ഒരു റേറ്റിംഗ്‌ പോയിന്റിന്റെ വര്‍ധനയുണ്ടാകും.ദക്ഷിണാഫ്രിക്കയ്‌ക്ക്‌ ഒരു റേറ്റിംഗ്‌ പോയിന്റിന്റെ ഇടിവുമുണ്ടാകും. ദക്ഷിണാഫ്രിക്ക 1-0 ത്തിനു പരമ്പര നേടിയാല്‍ രണ്ടു റേറ്റിംഗ്‌ പോയിന്റ്‌ സ്വന്തമാക്കും.2-0 ത്തിനാണെങ്കില്‍ മൂന്നു റേറ്റിംഗ്‌ പോയിന്റും അവര്‍ നേടും.ബാറ്റ്‌സ്‌മാന്‍മാരുടെ റാങ്കിംഗിലും ബൗളര്‍മാരുടെ റാങ്കിംഗിലും ദക്ഷിണാഫ്രിക്കയാണ്‌ ആദ്യസ്‌ഥാനത്ത്‌.നായകന്‍ എ.ബി.ഡിവിലിയേഴ്‌സ്‌ ബാറ്റ്‌സ്‌മാന്‍മാരില്‍ ഒന്നാമനും ഓപ്പണര്‍ ഹാഷിം ആംല രണ്ടാമനുമാണ്‌.പേസര്‍ ഡെയ്‌ല്‍ സ്‌റ്റെയിനാണു ബൗളര്‍മാരില്‍ ഒന്നാമന്‍.സഹ പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡര്‍ രണ്ടാമനുമാണ്‌.ബാറ്റ്‌സ്‌മാന്‍മാരുടെ റാങ്കിംഗില്‍ ആറാം സ്‌ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ്‌ ഇന്ത്യക്കാരില്‍ ഏറ്റവും മുമ്പന്‍. ആദ്യ പത്തില്‍ മറ്റാരുമില്ല.20 ാം സ്‌ഥാനക്കാരനായ വിരാട്‌ കോഹ്‌ലിയാണു പിന്നീടു ചിത്രത്തില്‍ വരുന്നത്‌.ബൗളര്‍മാരുടെ റാങ്കിംഗില്‍ ഓഫ്‌ സ്‌പിന്നര്‍ ആര്‍. അശ്വിന്‍ അഞ്ചാമനും ഇടംകൈയന്‍ സ്‌പിന്നര്‍ പ്രഗ്യാന്‍ ഓജ ഒന്‍പതാമതുമാണ്‌.ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ അശ്വിന്‍ 419 റേറ്റിംഗ്‌ പോയിന്റുമായി അശ്വിന്‍ ഒന്നാംസ്‌ഥാനം നിലനിര്‍ത്തി.മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനെ കൂടാതെ ഇന്ത്യ ആദ്യമായാണു ടെസ്‌റ്റ്‌ പരമ്പര കളിക്കാനൊരുങ്ങുന്നത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News