Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:13 am

Menu

Published on October 25, 2016 at 8:15 am

പാകിസ്താനില്‍ ട്രെയിനിംഗ് കോളെജിന് നേരെ ഭീകരാക്രമണം; 51 പേര്‍ കൊല്ലപ്പെട്ടു

over-51-killed-dozens-injured-in-attack-on-police-academy-in-pakistans-quetta

ക്വറ്റ: പാകിസ്താനിലെ ക്വറ്റയില്‍ പൊലീസ് ട്രെയിനിങ് അക്കാദമിക്ക് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. 116 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു ആക്രമണം.പൊലീസ് ട്രെയിനിങ് അക്കാദമിയിലേക്ക് അതിക്രമിച്ച് കയറിയ ഭീകരര്‍ സുരക്ഷാസേനാംഗങ്ങൾക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അറുനൂറിലധികം ട്രെയിനിംഗ് വിദ്യാര്‍ഥികളാണ് സംഭവം നടക്കുമ്പോള്‍ ഹോസ്റ്റലിലുണ്ടായിരുന്നത്. 200 ലധികം പേരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചിലരെ ഭീകരര്‍ ബന്ദികളാക്കിയതായും വിവരമുണ്ട്.

Over 51 Killed, Dozens Injured In Attack On Police Academy In Pakistan's Quetta

ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ബലൂചിസ്താന്‍ പ്രവിശ്യാ തലസ്ഥാനമാണ് ക്വറ്റയിൽ നിന്ന് 13 കിലോമീറ്റർ അകലെ സരിയാബ് റോഡിലാണ് ക്വറ്റ പൊലീസ് ട്രെയിനിങ് അക്കാദമി സ്ഥിതി ചെയ്യുന്നത്.കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. പാകിസ്താന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണം ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Over 51 Killed, Dozens Injured In Attack On Police Academy In Pakistan's Quetta

ആക്രമണം നടക്കുമ്പോള്‍ അക്കാദമിയില്‍ 700ഓളം പോലിസ് ട്രെയിനുകളുണ്ടായിരുന്നതായി ബലൂചിസ്താന്‍ ആഭ്യന്തരമന്ത്രി സര്‍ഫ്രാസ് ബുഗ്തി അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം 116 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീവ്രവാദികളെ വധിച്ചാണ് ബന്ദികളാക്കി വെച്ചിരുന്ന ട്രെയിനികളെ മോചിപ്പിച്ചതെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആറ് ഭീകരരാണ് കോളജിലേക്കു കടന്നു കയറിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേന കോളജ് വളഞ്ഞിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ ക്വതയിലെ ആശുപത്രിക്കു നേരെ നടന്ന ഭീകരാക്രമണത്തില്‍ 88 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News