Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യു കെയില്‍ ഒരു വര്‍ഷം ലൈംഗീക പീഡനത്തിനരയാകുന്നത് 72,000 പുരുഷന്മാരാണെന്നാണ് പഠന റിപ്പോര്‍ട്ട്. ബ്രിട്ടന്‍ സര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍എന്നാലിതില്‍ ചിലത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുപോലുമില്ല.യു കെയില്‍ ഉണ്ടായിട്ടുള്ള 12 ശതമാനം മാനഭംഗങ്ങളും പുരുഷന്മാര്‍ക്ക് നേരെയുള്ളതാണ്. കഴിഞ്ഞവര്‍ഷത്തെ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം പതിമൂന്നിനോ അതിന് മുകളിലോ ഉള്ള പുരുഷന്മാര്‍ക്കെതിരെ 2,164ഓളം മാനഭംഗങ്ങള്‍ നടന്നിട്ടുണ്ട്. നേരത്തെ അധികൃതര്‍ ഇക്കാര്യം കണക്കിലെടുത്തിരുന്നില്ല. ഇത് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ അടുത്തവര്‍ഷം മുതല്‍ അഞ്ചു ലക്ഷം പൗണ്ട് പുരുഷ ഇരകളുടെ ഉപദേശങ്ങള്‍ക്കും കൗണ്‍സിലിങ്ങിനുമായി നീക്കിവെക്കാന്‍ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പതിമൂന്നിന് താഴെയുള്ളപ്പോള്‍ ആക്രമണം നേരിടേണ്ടിവന്നവര്‍ക്കും ഇപ്പോള്‍ സേവനം നല്‍കാനും ഈ ഫണ്ട് ഉപയോഗിക്കും. അതേസമയം പുരുഷന്മാരെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്കുള്ള ശരാശരി ശിക്ഷ ഉയര്‍ത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
Leave a Reply