Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 2:16 pm

Menu

Published on July 2, 2014 at 4:57 pm

പുന്നപ്ര വയലാർ സമര സേനാനി പി.കെ ചന്ദ്രാനന്ദന്‍ അന്തരിച്ചു

p-k-chandranandan-passess-away

ആലപ്പുഴ: മുതിര്‍ന്ന സിപിഐഎം നേതാവും പുന്നപ്ര-വയലാര്‍ സമരസേനാനിയുമായ പി.കെ ചന്ദ്രാനന്ദന്‍(89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുന്നപ്ര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.1954 മുതല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായും ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിന്റെ പ്രഥമ മാനേജറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. അനാരോഗ്യത്തെ തുടര്‍ന്ന് 2009 ആഗസ്റ്റില്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു .പികെസി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം പുന്നപ്ര വയലാര്‍ സമരത്തിന് ത്യാഗോജ്വലമായ നേതൃത്വം നല്‍കിയിരുന്നു. അതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് പന്ത്രണ്ട് വര്‍ഷത്തോളം ഒളിവില്‍ കഴിയേണ്ടി വന്നിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News