Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്ലാമാബാദ്: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായാല്‍ തക്കതായ തിരിച്ചടി നല്‍കുമെന്ന് പാക് കരസേനാ തലവന്‍ റഹീല്‍ ഷരീഫ്.കഴിഞ്ഞകാലങ്ങളില്‍ അതിര്‍ത്തിയില്‍ ഇന്ത്യ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഭീകരവിരുദ്ധ നീക്കങ്ങളില്‍ നിന്ന് പാക്‌സിതാന്റെ ശ്രദ്ധതിരിച്ചുവെന്നും ഇത് മേഖലയിലെ സമാധാന അന്തരീക്ഷത്തെ പ്രതികൂലമായി ബാധിച്ചെന്നും പ്രസ്താവനയില്‍ ഷരീഫ് പറഞ്ഞു.ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ഇസ്ലാമാബാദ് സന്ദര്‍ശിക്കാനിരിക്കെയാണ് പാക് സൈനിക തലവന്റെ പ്രകോപനപരമായ പ്രസ്താവന വന്നിരിക്കുന്നത്.മാര്‍ച്ച് 3 മുതലാണ് ജയശങ്കറിന്റെ രണ്ട് ദിന ഇസ്ലാമാബാദ് സന്ദര്‍ശനം ആരംഭിക്കുന്നത്. കശ്മീരി വിഘടനവാദികളുമായി പാക് പ്രതിനിധികള്‍ കൂടിക്കാഴ്ച്ച നടത്തിയതിനെ തുടര്‍ന്ന് വിദേശ കാര്യ സെക്രട്ടറി തല ചര്‍ച്ച ഏഴ് മാസം മുമ്പ് ഇന്ത്യ റദ്ദ് ചെയ്തിരുന്നു.
Leave a Reply