Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കറാച്ചി: ഗുജറാത്തിന് സമീപം അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ നിന്നും രണ്ട് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പാകിസ്താന്‍ പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന 12 മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.. ധലേലാല്‍, ജലറാം എന്നീ രണ്ട് ബോട്ടുകളാണ് ഇന്നലെ രാത്രി പാകസ്താന്‍ നാവിക സേന പിടിച്ചെടുത്തത്. സംഭവത്തെക്കുറിച്ച് പാകിസ്താന്‍െറ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.നാലു ദിവസം മുമ്പ് പാകിസ്താനില്‍നിന്നുള്ള മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ തീരസംരക്ഷണ സേന തടയാന്‍ ശ്രമിക്കവെ പൊട്ടിത്തെറിച്ചിരുന്നു. ഗുജറാത്തിലെ പോര്‍ബന്തര്‍ തുറമുഖത്തുനിന്ന് 365 കിലോമീറ്റര്‍ അകലെ വ്യാഴാഴ്ചയാണ് പാക് മത്സ്യബന്ധനബോട്ട് പൊട്ടിത്തെറിച്ചത്.ഇതിന് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള മറുപടിയാണ് പുതിയ സംഭവമെന്ന് സംശയമുണ്ട്. അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുക്കാറുണ്ട്. ഇത്തരത്തില്‍ കസ്റ്റഡിയിലെടുത്തതാവാം ബോട്ടുകളെന്നും കരുതുന്നു.
Leave a Reply