Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 2:24 pm

Menu

Published on January 6, 2015 at 9:40 am

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

pakistan-army-again-attack-at-border

ജമ്മു : അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാക് വെടിവെപ്പ്.സാംബ, ഹിരാനഗര്‍ മേഖലയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന് പരിക്കേറ്റു. വെടിവെപ്പ് തുടരുന്ന  സാഹചര്യത്തില്‍ കത്വ ജില്ലയിലെ ഹിരാനഗറിലും മാരേനിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനശ്ചിത കാലത്തേക്ക് അടച്ചു. പാകിസ്താന്‍ ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് ഇന്ത്യാ അതിര്‍ത്തിമേഖലയിലെ നാലായിരത്തോളം ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഷെല്ലാക്രമണത്തില്‍ ആക്രമണത്തില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു . സാംബാ, ഹിരാനഗര്‍ മേഖലകളിലാണ് പാക് സൈന്യം ആക്രമണം നടത്തിയിരുന്നത്. ഇന്ത്യന്‍  സേന ഇതിന് ശക്തമായ തിരിച്ചടിയും നല്‍കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News