Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍:അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്.കാശ്മീരിലെ ആര്‍.എസ്.പുര സെക്ടറിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ക്കു നേരെയാണ് പാക്ക് സൈന്യം വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ 12-ാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.അതിര്‍ത്തിയിലുടെ തീവ്രവാദികള്‍ നുഴഞ്ഞു കയറുന്നതിന് സാഹയമൊരുക്കാനാണ് പാക് സൈന്യം വെടിവെപ്പ് നടത്തുന്നതെന്നാണ് സംശയിക്കപ്പെടുന്നത്.
Leave a Reply