Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 1:30 pm

Menu

Published on September 30, 2016 at 8:25 am

ഇന്ത്യന്‍ സൈനികർ പാക് പിടിയില്‍; എട്ട് സൈനികര്‍ കൊല്ലപ്പെട്ടെന്നും പാക് അവകാശവാദം

pakistan-captures-one-indian-soldier-at-loc-several-others-killed

ഇസ്ലാമാബാദ്:ഇന്ത്യന്‍ സെെനികനെ പിടികൂടിയതായി പാകിസ്താന്‍. ഇന്ത്യയുടെ മിന്നലാക്രമണത്തിന് തിരിച്ചടിയായി എട്ടു സൈനികരെ വധിച്ചതായും പാകിസ്താന്‍ അവകാശപ്പെട്ടു. പാക് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഡോണ്‍’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.. സൈനികനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഇനിയും ആക്രമണമുണ്ടാവുമെന്ന ഭയത്താല്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ മാറ്റാന്‍ ഇന്ത്യക്കായിട്ടില്ലെന്നും ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍, പാക് ആക്രമണത്തില്‍ സൈനികര്‍ മരിച്ചെന്ന വാര്‍ത്ത ഇന്ത്യ നിഷേധിച്ചു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം  പാക് അധീന കശ്മീരിലെ അഞ്ച് തീവ്രവാദി കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും 38 നുഴഞ്ഞുകയറ്റക്കാരെ വധിച്ചുവെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചിരുന്നു. നുഴഞ്ഞുകയറി കശ്മീരിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ആക്രമണം നടത്താന്‍ തീവ്രവാദികള്‍ ഒരുങ്ങുന്നതായുള്ള വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതെന്നും സൈന്യം വ്യക്തമാക്കി. ഇന്നലെ അര്‍ദ്ധരാത്രി 12.30നും ഇന്ന് പുലര്‍ച്ചെ നാലരയ്ക്കുമിടയിലാണ് പാക് മണ്ണില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News