Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്‌ലാമാബാദ്: പാകിസ്താനിലെ ലാഹോറില്‍ രണ്ടു ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 15 പേർ മരിച്ചു. 78 പേര്‍ക്ക് പരുക്കേറ്റു. ലാഹോറിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ നഗരമായ യൂഹാന്‍ബാദിലാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം പാക് തീവ്രവാദസംഘടനയായ തെഹ്‌രികെ താലിബാന്റെ പോശക സംഘടനയായ ജമാഅത്തുല്‍ അഹ്‌റാര്‍ ഏറ്റെടുത്തു. സ്‌ഫോടനം നടത്തിയവരെന്നു സംശയിക്കുന്ന രണ്ടുപേരെ ജനക്കൂട്ടം തല്ലിച്ചതച്ചശേഷം തീയിട്ടു കൊന്നു. രാവിലെ 11 മണിയോടെയാണ് രണ്ട് പളളികളുടെ ഗേറ്റിനടുത്ത് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. ഞായറാഴ്ചയായതിനാല്‍ നിരവധി വിശ്വാസികള്‍ പളളിയിലുണ്ടായിരുന്നു.പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ടുകളുണ്ട്. ആക്രമണത്തില്‍ പ്രതിഷേധിച്ച് ക്രിസ്ത്യന്‍ വിശ്വാസികള്‍ തെരുവിലിറങ്ങുകയും റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു.
Leave a Reply