Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:00 pm

Menu

Published on May 9, 2013 at 6:28 am

ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് പാക് ജാഗ്രതാ നിര്‍ദേശം

pakistan-issues-advisory-on-travel-to-india

ഇസ്ലാമാബാദ്: ഇന്ത്യ സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് പാക് വിദേശ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. അജ്മീര്‍ ദര്‍ഗയിലെ വാര്‍ഷിക ഉറൂസിന് ഈ മാസം ഇന്ത്യ സന്ദര്‍ശിക്കുന്ന അറുനൂറോളം തീര്‍ഥാടകരടക്കം ഇന്ത്യയിലെത്തുന്ന പാകിസ്ഥാന്‍കാരുടെ സുരക്ഷ അപകടത്തിലായേക്കുമെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നതായി കാണിച്ചാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധയും കരുതലും വേണമെന്നാണ് നിര്‍ദേശം. മുഴുവന്‍ പാക് സന്ദര്‍ശകര്‍ക്കും പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്നും പാക് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പാക് ജയിലില്‍ ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത് സിങ് ക്രൂരമായി ആക്രമിക്കപ്പെടുകയും പിന്നീട് ആശുപത്രിയില്‍ മരിക്കുകയുംചെയ്ത സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്

Loading...

Leave a Reply

Your email address will not be published.

More News