Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെഷാവര്‍:പാകിസ്താനിലെ ഗോത്രവര്‍ഗമേഖലയായ മുഹമന്ദ് ഏജന്‍സിയില്‍ ചാവേറാക്രമണത്തില്‍ 25 പേര്‍ മരിച്ചു.30 പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ അഫ്ഗാന്‍ അതിര്‍ത്തിയിലെ മൊഹ്മ്ന്ദ് പ്രദേശത്തെ പെയിഖാന്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. മേഖലയിലെ പള്ളിയില്‍ ജുമുഅ നമസ്കാരത്തിനായി ആളുകള്‍ എത്തിയ സമയത്തായിരുന്നു സ്ഫോടക വസ്തുക്കള്‍ ദേഹത്തുവെച്ചു കെട്ടിയ ചാവേര്‍ പൊട്ടിത്തെറിച്ചത്.സംഭവസമയം നിരവധി പേര്‍ പള്ളിക്കകത്തുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Leave a Reply